പാലാ :ചരിത്ര പ്രസിദ്ധമായ മലയുന്ത് നേർച്ച ഇത്തവണയും ആയിരങ്ങളിൽ ഭക്തിയുടെ കതിരുകൾ വീശി.ക്രിസ്മസ് പുൽക്കൂടിനെ അനുസ്മരിപ്പിക്കുന്ന തടികൊണ്ട് നിർമ്മിച്ച മലയാണ് മലയുന്ത് നേര്‍ച്ച.ഏകദേശം 2000 കിലോ തൂക്കം വരുന്നതാണ് ഈ പുൽക്കൂട്.മാതാവും യൗസേപ്പിതാവും ;ഉണ്ണി മിശിഖായും .പിന്നെ മൂന്ന് പൂജ രാജാക്കളും;പിന്നെ ഭടന്മാരും ,വന്യ മൃഗങ്ങളും അടങ്ങുന്ന മല കിഴതടിയൂർ നിവാസികൾക്കാണ് സംവഹിക്കാനുള്ള അനുവാദമുള്ളത്.
എന്നാൽ കാലങ്ങൾക്കിപ്പുറം കിഴതടിയൂർ കരക്കാർക്കൊപ്പം ഭക്ത ജനങ്ങളും പങ്കെടുക്കുന്നു.വൈകിട്ട് അഞ്ചു മണിയോടെ കത്തീഡ്രൽ പുതിയ പള്ളിയിൽ തിരു ചടങ്ങുകളോടെ പ്രദക്ഷിണം ആരംഭിച്ചു.30 ഓളം വരുന്ന വിശുദ്ധരുടെ രൂപങ്ങളും സംവഹിക്കപ്പെട്ടു. അഞ്ചരയോടെ പഴയ പള്ളിയിൽ എത്തി.പൂജരാജാക്കൾ മലയിൽ മൂന്ന് പ്രാവശ്യം ആചാര വണക്കം നടത്തി.തുടർന്ന് പൂജരാജാക്കളെ മലയിൽ സംവഹിച്ചു കൊണ്ട് പഴയ പള്ളിയുടെ മുറ്റത്ത് മലയുന്ത് നേര്‍ച്ച ആരംഭിച്ചു.
മല മുന്നോട്ടും പിന്നോട്ടും തള്ളുന്നതാണ് ഈ നേർച്ചയുടെ പ്രത്യേകത.തുടർന്ന് പഴയ പള്ളിയുടെ വശത്തു കൂടെ പുതിയ പള്ളിയിൽ വന്ന് .അവിടെ നിന്നും നടയിറങ്ങി.തോമസ് അപ്പസ്തോലന്റെ രൂപം കുരിശുംതൊട്ടിക്ക് അഭിമുഖമായി വരുമ്പോൾ നിറ ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്ന കൽകുരിശിനെ മൂന്ന് പ്രാവശ്യം മല ഉയർത്തി താഴ്ത്തി വണങ്ങി വീണ്ടും പഴയ പള്ളിയിലെത്തിയതോടെ മലയുന്ത് നേര്‍ച്ച സമാപിച്ചു.
കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ പ്രദക്ഷിണത്തിന് സദാ സമയവും നേതൃത്വം നൽകി. അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍, ഫാ.ജോര്‍ജ് ഒഴുകയില്‍, ഫാ.സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍, കൈക്കാരന്മാരായ ജോസ് എബ്രാഹം പന്തനാനിയില്‍, ജോര്‍ജ് ജോസപ് മേനാംപറമ്പില്‍, സെബാസ്റ്റ്യന്‍ തോമസ് മാടയ്ക്കല്‍, ബേബി വര്‍ഗീസ് ആലപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ജോസുകുട്ടി പൂവേലി;ടോണി തോട്ടം ;ബാബു ആന്റണി വെളുത്തേടത്ത് പറമ്പിൽ ; നിധിൻ സി വടക്കൻ; മനോജ് മാത്യു പൂവേലിൽ ;വിൻസെന്റ് തൈമുറിയിൽ ; ജിസ് പൂവേലിൽ ;ഒ എം മാത്യു കിഴതടിയൂർസുനിൽ ജോർജ് പൂവേലിൽ;; പ്രിൻസ് ജോർജ് ചാത്തനാട്ട്;സുരേഷ് ജോർജ് പൂവേലിൽ;ഐജു മേച്ചിറാത്ത്;കൗൺസിലർ ലിസിക്കുട്ടി മാത്യു.മുൻ കൗൺസിലർ മിനി പ്രിൻസ് തുടങ്ങിയവർ പ്രദക്ഷിണത്തിനു നേതൃത്വം നൽകി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ