കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയിലെ പാർലമെന്റ്, നിയമസഭാ നിയോജക മണ്ഡലങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കോട്ടയം നിയമസഭാ നിയോജക മണ്ഡലത്തിന്റെ പട്ടിക ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രകാശനം ചെയ്തു. രാഷ്ട്രീയകക്ഷി പ്രതിനിധികളായ റ്റി.സി. ബിനോയി, എസ്. രാജീവ്, ജോജി കുറത്തിയാട്ട്, പ്രിൻസ് ലൂക്കോസ്, ഫാറൂഖ് പാലപ്പറമ്പിൽ, ജോയി തോമസ് ആനിത്തോട്ടം, കെ.സി. സണ്ണി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, തഹസിൽദാർ എസ്.എൻ. അനിൽ കുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മറ്റു നിയോജക മണ്ഡലങ്ങളുടെ വോട്ടർപട്ടിക ഇ.ആർ.ഒ./താലൂക്ക് ഓഫീസുകളിൽ പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ, അംഗീകൃത രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസിദ്ധീകരിച്ചത്.