Kerala
രാജ്യത്ത് ആദ്യ എച്ച് എം പി വി കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് ആദ്യ എച്ച് എം പി വി കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രാലയം.ആശുപത്രി ക്രമീകരണങ്ങൾക്ക് മാർഗ നിർദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദേശിച്ചു. കർണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമ ന്ത്രാലയം സ്ഥിരീകരിച്ചു.
രോഗപ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായം ഉള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക.ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് ലക്ഷണങ്ങൾ. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വ്യാപകമായി പടർന്നിരുന്നില്ല.
എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകുക.ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കും എങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ അപകട സാധ്യതയുണ്ട്.ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോക ആരോഗ്യ സംഘടന ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.