പാലാ :എസ്.എം.വൈ.എം. പാലാ രൂപതയുടെയും ചേർപ്പുങ്കൽ ഫൊറോനയുടെയും ചേർപ്പുങ്കൽ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദനഹാ തിരുനാൾ ആചരിച്ചു. പാലാ ചേർപ്പുങ്കലിൽ ഉറവിട പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച മാർത്തോമ്മ സ്മാരക കുരിശടിയിൽ റംശാ നമസ്കാരവും, തുടർന്ന് സമീപത്തുള്ള മീനച്ചിലാറ്റിൽ മാർത്തോമ്മാ നസ്രാണികളുടെ പരമ്പരാഗത രാക്കുളിയും നടത്തപ്പെട്ടു. എസ്. എം. വൈ. എം. – കെ.സി.വൈ.എം. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ, മൽപാൻ ജേക്കബ് തെക്കേപ്പറമ്പിൽ എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിച്ചു.
ചേർപ്പുങ്കൽ ഫൊറോന പള്ളി വികാരി വെരി. റവ. ഫാ. ജോസഫ് പനമ്പുഴ, റവ.ഫാ. മാത്യു കുറ്റിയാനിക്കൽ, ഫാ. ജോർജ് നെല്ലിക്കുന്ന്ചെരിവ് പുരയിടം, ചേർപ്പുങ്കൽ ഫൊറോന പള്ളി അസി. വികാരിമാരായ ഫാ. സെബാസ്റ്റ്യൻ പേണ്ടാനം, ഫാ. തോമസ് പരിയാരത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
എസ്. എം. വൈ. എം. പാലാ രൂപതാ പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ഡെപ്യൂട്ടി പ്രസിഡന്റ് ജോസഫ് തോമസ്, സെക്രട്ടറി ബെനിസൺ സണ്ണി, ട്രഷറർ എഡ്വിൻ ജെയ്സ്, ചേർപ്പുങ്കൽ ഫൊറോന പ്രസിഡന്റ് സച്ചു യൂണിറ്റ് പ്രസിഡന്റ് ഡോണി എന്നിവർ നേതൃത്വം നൽകി.
രൂപതാ സമിതിയുടെ ആഹ്വാനപ്രകാരം, യുവജനങ്ങൾ ഫൊറോനകളുടെയും യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ, ദനഹാ തിരുനാൾ (രാക്കുളി/ പിണ്ടി കുത്തി തിരുനാൾ) ആചരിച്ചു.