പാതാമ്പുഴ എസ് എൻ ഡി പി ശാഖായോഗത്തിൻ്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ശാഖാ ഹാളിൽ വച്ച് ശാഖാ ചെയർമാൻ സാബു പിഴകിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗം മീനച്ചിൽ എസ് എൻ ഡി പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ ഉല്ലാസ് എം ആർ മതിയത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ കൺവീനർ സി പി സുധീഷ് ചെമ്പം കുളം റിപ്പോർട്ട്, കണക്ക്, ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു. യോഗത്തിന് ശാഖാ വൈസ് ചെയർമാൻ സജി കുന്നപ്പള്ളി സ്വാഗതം രേഖപ്പെടുത്തി. യോഗത്തിൽ മീനച്ചിൽ എസ് എൻ ഡി പി യൂണിയൻ ജോയിൻ്റെ കൺവിനർ ഷാജി തലനാട് ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർ ആയി പ്രവർത്തിച്ചു.
ഭാരവാഹികളായി ഷാജി പി ബി പാറടിയിൽ (പ്രസിഡൻ്റ്), രാജു കോട്ടുക്കുന്നേൽ (വൈസ് പ്രസിഡന്റ്). ബിനു കെ കെ കിഴക്കേമാറാംകുന്നേൽ (സെക്രട്ടറി) പത്മിനി രാജശേഖരൻ ഈഴവർ വയലിൽ (യൂണിയൻ കമ്മറ്റിയംഗം), പ്രഭാകരൻ മരുതും തറയിൽ, മനോജ് പുന്നോലിൽ. പി എസ് ശശി പുന്നോലിൽ, പി എസ് വേലായുധൻ പാറടിയിൽ ,രാജി ശശി കുന്നേൽ , ലാലി രവി കതിരോലിൽ, ബിജു പി ബി പാറടിയിൽ (മനേജിംഗ് കമ്മറ്റിയംഗങ്ങൾ) അനീഷ് കുന്നേൽ (പഞ്ചായത്ത് കമ്മറ്റി) എന്നിവരെ തിരഞ്ഞെടുത്തു.