Kerala
32ാം മത് മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമത്തിനോട് അനുബന്ധിച്ച് കുട്ടികൾക്കായുള്ള വിവിധ കലാമത്സരങ്ങൾ ജനുവരി 4, 5 തിയതികളിൽ പാലാ ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളേജിൽ വെച്ച് നടന്നു
പാലാ:- ജനുവരി 12ന് ആരംഭിക്കുന്ന 32ാം മത് മീനച്ചിൽ നദീതട ഹിന്ദുമഹാസംഗമത്തിനോട് അനുബന്ധിച്ച് കുട്ടികൾക്കായുള്ള വിവിധ കലാമത്സരങ്ങൾ ജനുവരി 4, 5 തിയതികളിൽ പാലാ ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളേജിൽ വെച്ച് നടന്നു.
മയിൽപ്പീലി 2025 ൻ്റെ ഉദ്ഘാടനം ആശ്രമം മഠാധിപധി സ്വാമി വീതസംഗാനന്ദജി മഹാരാജ് നിർവ്വഹിച്ചു.മീനച്ചിൽ ഹിന്ദുമഹാ സംഗമം ജനറൽ കൺവീനർ ഡോ. പി.സി. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മയിൽപ്പീലി സംഘാടക സമിതി ഭാരവാഹികളായ മഹേഷ് ചന്ദ്രൻ, സുരേഷ് ബാബു, സുധീഷ് ഇടമറ്റം, റ്റി.എൻ രഘു, ഹരികൃഷ്ണൻ അന്തീനാട്; അമൃത ആർ.നായർ;തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.നഴ്സറി വിഭാഗം മുതൽ കോളേജ് തലം വരെ നാല് വേദികളിലായി നടന്ന മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.