Kerala

കർഷകരില്ലാതെയും കൃഷിയില്ലാതെയും മനുഷ്യന് നിലനിൽപ്പില്ലെന്ന് പാലാ രൂപത ബിഷപ്പ്, മാർ ജോസഫ് കല്ലറങ്ങാട്ട്

 

പാലാ : കർഷകരില്ലാതെയും കൃഷിയില്ലാതെയും മനുഷ്യന് നിലനിൽപ്പില്ലെന്ന് പാലാ രൂപത ബിഷപ്പ്, മാർ ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ പത്താമത് അടുക്കള തോട്ട മൽസരത്തിലെ വിജയികൾക്ക് സമ്മാനദാനം നൽകിയും കർഷക സംഗമം ഉൽഘാടനം ചെയ്തും സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി ഒരു പ്രാർത്ഥനാ തന്നെയാണ്. കാർഷീക സംസ്കാരം നിലനിർത്തുവാനും പ്രോൽസാഹിപ്പിക്കാനുമാണ് അടുക്കള തോട്ട മൽസരം നടത്തുന്നത്.

രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി പതിനായിരത്തോളം പേർ മൽസരത്തിൽ പങ്കെടുത്തു. വാശിയേറിയ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് നൽകിയത്. സമൂഹത്തിലെ അവരോട് കരുതലുണ്ടാകാൻ നമുക്ക് പ്രത്യേക കടമയുണ്ട്. പരിസ്ഥിതി സംരക്ഷിക്കാനുള്ള നമ്മുടെ കടമയും അദ്ദേഹം ഓർമ്മിപ്പിച്ചു. നെറ്റ് സീറോ അഥവാ കാർബൺ ഫ്രീയാകേണ്ടതിൻ് ആവശ്യകയും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ ബിഷപ്പിൻ്റെ പ്രത്യേക താല്പര്യപ്രകാരമാണ് പത്തു വർഷം മുമ്പ് അടുക്കള തോട്ട മൽസരം ആരംഭിച്ചത്

രൂപത പ്രസിഡൻ്റ് ഇമ്മാനുവേൽ നിധീരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖ പ്രസംഗം നടത്തി. ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ടോമി കണ്ണീറ്റുമാലിൽ വിജയികളെ പരിചയപ്പെടുത്തി. ജോസ് വട്ടുകുളം, റവ. ഫാ. ജോർജ് പഴേപറമ്പിൽ, ജോയി കണിപറമ്പിൽ, ആൻസമ്മ സാബു, അഡ്വ ജോൺസൺ വീട്ടിയാങ്കൽ, സി. എം ജോർജ്, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, ബെന്നി കിണറ്റുകര, എഡ്വവിൻ പാമ്പാറ, ജോബിൻ പുതിയടത്തു ചാലിൽ, ഫ്രാൻസീസ് കരിമ്പാനി, ബേബി ആലുങ്കൽ,രാജേഷ് പാറയിൽ, ജോയി ചന്ദ്രൻകുന്നേൽ, ജോയി കളപുരക്കൽ ബെല്ലാ സിബി പ്രമോദ് കാനാട്ട് തുടങ്ങിയവർ സംസാരിച്ചു.ജോഷി കണ്ണീറ്റുമാലിൽ കോതനെല്ലൂർ, എമ്മിച്ചൻ തെങ്ങുംപള്ളിൽ പയസ്മൗണ്ട്, എം എം.ജോസഫ് മടിക്കാങ്കൽ പറത്താനാം എന്നിവർ യഥാക്രമം ഒന്നും, രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top