Kerala

ചെക്ക്ഡാം ഷട്ടർ കൗൺസിലർ തോമസ് പീറ്ററുടെ നേതൃത്വത്തിൽ അടച്ചു;250 ഓളം കുടുംബങ്ങൾക്ക് ജലലഭ്യതയുടെ ഷട്ടർ ഉയർന്നു 

പാലാ : പാലാ മാർക്കറ്റ് വാർഡിലെ  കൊണ്ടാട്ട് കടവ് ചെക്ക്ഡാം ഷട്ടർ കൗൺസിലർ തോമസ് പീറ്ററുടെ നേതൃത്വത്തിൽ ഫ്രണ്ട്സ് റസിഡന്റ് അസോസിയേഷൻ പ്രവർത്തകർ അടച്ചു;250 ഓളം കുടുംബങ്ങൾക്ക് ജലലഭ്യതയുടെ ഷട്ടർ ഉയർന്നു.ഇന്ന് രാവിലെ പത്ത് മണി മുതൽ വാർഡ് കൗൺസിലർ തോമസ് പീറ്ററുടെ നേതൃത്വത്തിൽ നാട്ടുകാർ കടവിലിറങ്ങി.

ശ്രമകരമായ ജോലി ഏറ്റെടുക്കാൻ കൗണ്സിലരോടൊപ്പം ഫ്രണ്ട്സ് റെസിഡന്റ്‌സ് അസോസിയേഷന്റെ പ്രവർത്തകരും കൂടി .പടുത്ത ലവൾ ചെയ്‌ത്‌ കടവിൽവെ മണൽ വാരി നിറച്ചാണ് ഓരോ ഷട്ടറും അടച്ചത്.മൂന്ന് കിലോ മീറ്റർ ദൂരത്തിലുള്ള 250 ഓളം കുടുംബങ്ങൾക്കാണ് ജലലഭ്യത ഉറപ്പ് നൽകുന്നത് .ഒന്ന് മുതൽ അഞ്ച്‌ വരെയുള്ള വാർഡുകളിലെ ജനങ്ങൾക്ക്‌ ജലലഭ്യത ഉറപ്പു വരുത്തുകയാണ് ഈ ഷട്ടർ അടയ്ക്കുന്നത് മൂലം .നാട്ടുകാരുടെ ജലലഭ്യതയുടെ ഷട്ടറാണ് ഇത് മൂലം തുറക്കുന്നത് .

12 വര്ഷം മുമ്പ് മാണിസാർ മന്ത്രി ആയിരിക്കുമ്പോഴാണ് ഞങ്ങൾക്ക് ഈ പദ്ധതി അനുവദിച്ചു തന്നത്.ഇന്ന് വരെ ഞങ്ങൾ തന്നെയാണ് ഇതിന്റെ ഷട്ടർ അടപ്പും തുറപ്പും ഒക്കെയെന്നു തോമസ് പീറ്റർ കോട്ടയം മീഡിയയോട് പറഞ്ഞു .ഇന്ന് വൈകിട്ടോടെ ചെക്ക് ഡാം നിറയും ;ഇത് മൂലം 250 ഓളം കുടുംബങ്ങൾക്ക് ജലലഭ്യതായാണ് ഞങ്ങൾ ഉറപ്പ് വരുത്തുന്നത് എന്ന് കൗൺസിലർ തോമസ് പീറ്റർ പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top