Kottayam

ഈരാറ്റുപേട്ടയിലെ ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക:എം ജി ശേഖരൻ

Posted on

ഈരാറ്റുപേട്ടയിൽ ജനദ്രോഹപരമായി മുൻസിപ്പാലിറ്റി ഏകപക്ഷീയമായി പ്രഖ്യാപിച്ച ട്രാഫിക് പരിഷ്കരണ നടപടികൾ എന്തായി. ചില വ്യക്തികൾക്ക് നേട്ടം ഉണ്ടാക്കുന്നതിനായി നാട്ടിലെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന കുരിക്കൽ നഗറിന്റെ സമീപത്തെ ബസ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ പാടില്ല എന്ന നടപടിയിൽ ആർക്കാണ് ഗുണം കിട്ടിയത്. ആരെങ്കിലും പറയാമോ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ കൂടെ നീങ്ങുന്ന കെഎസ്ആർടിസി ബസ്സുകൾ മാത്രം നിർത്താൻ പാടില്ല എന്ന തരത്തിലായില്ലേ കാര്യങ്ങൾ.

കെഎസ്ആർടിസിക്ക് കനത്ത സാമ്പത്തിക നഷ്ടം വരികയും ചെയ്തു. വർഷങ്ങളായി ജീർണിച്ച് പൊളിഞ്ഞു വീഴുന്ന ബസ്റ്റാൻഡിൽ മുഴുവൻ യാത്രക്കാരും ചെന്നുകൊള്ളണമെന്ന് പറയുന്നവർ നിയമപരിരക്ഷ ഉറപ്പ് നൽകുമോ. ടോയ്‌ലറ്റ് സൗകര്യമെങ്കിലും ജനങ്ങൾക്ക് നൽകുമോ. പതിറ്റാണ്ടുകൾക്കു മുമ്പ് ആറിന്റെ തീരത്ത് പണിതീർത്തിരിക്കുന്ന ബസ്റ്റാന്റിന്റെ ടോയ്‌ലറ്റിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കിന്റെ സ്ഥിതി അറിയാമോ. കക്കൂസ് മാലിന്യം അടക്കം മീനച്ചിലാറിന്റെ വെള്ളത്തിലേക്ക് കലർന്നൊഴുകുന്നില്ല എന്ന് ആർക്കെങ്കിലും തെളിയിക്കാമോ. ഇടിച്ച് നിരത്തി മൂടേണ്ട സമയം അതിക്രമിച്ചു. ഈ ടാങ്കിലെ മാലിന്യം കലരുന്ന വെള്ളമാണ് ഈ നാട്ടിലെ ജനങ്ങൾ ആകെ ഉപയോഗിക്കുന്നത്. മനുഷ്യത്വവും നീതിബോധവും സംസ്കാരവും ഉള്ള ആർക്കെങ്കിലും ഇത് അംഗീകരിക്കാൻ കഴിയുമോ.

ബ്ലോക്ക് അതിർത്തിയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് അധികാരികളും പുളിക്കൻ മാളിന് മുമ്പിൽ മുൻപ് ഉണ്ടായിരുന്നതുപോലെ ബസ്സുകൾ ആളെ കയറ്റി ഇറക്കി പോകണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഭൂരിപക്ഷ ജന താൽപര്യവും ആവശ്യവും അംഗീകരിച്ച് തിരുത്താത്ത ജനപ്രതിനിധികളും അധികാരികളും സമൂഹത്തോട് കണക്ക് പറയേണ്ടിവരും. മാപ്പിരക്കേണ്ടി വരും അധികാരങ്ങളും പദവികളും താൽക്കാലികം മാത്രം ആണെന്ന് എല്ലാവരും ചിന്തിക്കുന്നതുംനല്ലത്. ധിക്കാരവും പിടിവാശിയും സ്വാർത്ഥ താല്പര്യത്തിന് വേണ്ടിയുള്ള നിലപാടുകളും തിരുത്തുന്നതാണ് എല്ലാവർക്കും നല്ലത്. അതല്ല എങ്കിൽ കാലവും ജനങ്ങളും തിരുത്തിക്കും തീർച്ച. ഈരാറ്റുപേട്ട ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിക്കുക.

എംജി ശേഖരൻ (സി പി ഐ)
9747008483

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version