Kottayam
മേവട ഗവർമെൻറ് എൽ.പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തോടനുബസിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു
പാലാ:മേവട ഗവ.എൽ.പി സ്കൂളിൽ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 4 ശനിയാഴ്ച രാവിലെ 10 ന് കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ബിജുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ.ജോസ് പുത്തൻകാല പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജെസ്സി ജോർജ് പഴയംപ്ലാത്ത് ഏറ്റവും മുതിർന്ന പൂർവ്വ വിദ്യാർത്ഥിയായ ശ്രീമതി മാധവിയമ്മ ഐക്കര കുന്നേലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി ജോസഫ് ,പൂർവ്വ വിദ്യാർത്ഥികളായ അകലക്കുന്നം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ബാബു, ജി രാഘവൻ നായർ പേങ്ങാട്ട് ,ഡോക്ടർ വി ജി ദിവാകരൻ നായർ പുത്തേട്ട് , മുൻ അധ്യാപിക കെ എം കമലമ്മ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാബു കെ ജോർജ് ,സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലീന മാത്യു എന്നിവർ ആശംസകൾ നേർന്നു. പൂർവ്വവിദ്യാർത്ഥിയും ഗ്രന്ഥകാരനുമായ ശ ജോസ് മംഗലശ്ശേരി എഴുതിയ പത്താമുദയം എന്ന പുസ്തകം ഗ്രന്ഥകർത്താവും നിരൂപകനുമായ . മുഞ്ഞിനാട് പത്മകുമാർ പ്രകാശനം ചെയ്തു. പൂർവ്വവിദ്യാർത്ഥി . മാത്യു തോമസ് തോട്ടുവായിൽ പുസ്തകം ഏറ്റുവാങ്ങി. . രവി പുലിയന്നൂർ പുസ്തക പരിചയം നടത്തി.
തുടർന്ന് സ്നേഹവിരുന്നും
പൂർവവിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത വിനോദ് ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാത്യു തോമസ്, പൂർവ്വ വിദ്യാർത്ഥിയും പഞ്ചായത്ത് അംഗവുമായ മഞ്ജു ദിലീപ്, പഞ്ചായത്തംഗം ആനീസ് കുര്യൻ, പൂർവ്വവിദ്യാർത്ഥികളായ .റ്റി.സി.ശ്രീകുമാർ ,ശ്രീ ബിജു കുഴിമുള്ളിൽ ,ശ്രീ പത്മകുമാർ മേവട, ഇ.ജി പ്രദീപ്കുമാർ ഇടപ്പാട്ട്, സന്തോഷ് മേവട ,പിടിഎ പ്രസിഡന്റ് ജിനോ എം സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.