Kerala
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു
തൃശൂർ :അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു. പൂങ്കുന്നത്ത് വെച്ചാണ് സംഭവം. ട്രിച്ചിയില്‍ നിന്നും 50 പേര്‍ അടങ്ങുന്ന രണ്ട് മിനി ബസുകള്‍ക്ക് കടന്ന് പോകാന്‍ കെ.എസ്.ആര്‍.ടി.സി ബസ് വഴി കൊടുത്തില്ലെന്നാണ് ആരോപണം. ഇതിനിടയില്‍ മിനി ബസില്‍ കെ.എസ്.ആര്‍.ടി.സി ഉരസുകയും മിനി ബസിന്റെ കണ്ണാടിയ്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി ബസിനെ പിന്തുടര്‍ന്നെത്തിയ അയ്യപ്പ ഭക്തര്‍ പൂങ്കുന്നത്ത് വെച്ച് ബസിന്റെ മുന്നില്‍ മിനി ബസ് നിര്‍ത്തിയിട്ട് ഡ്രൈവറുമായി തര്‍ക്കം ഉണ്ടാകുകയും ഡ്രൈവറെ വലിച്ച് പുറത്തേയ്ക്കിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. കൈ ഒടിഞ്ഞ നിലയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കൊല്ലം സ്വദേശി ജിബിന്‍ ബാബു (27) വിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മിനി ബസുകളും വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഡ്രൈവറെ മര്‍ദ്ദിച്ച മൂന്ന് അയ്യപ്പഭക്തര്‍ക്കതിരെ പൊലീസ് കേസെടുത്തു.