Kerala
റവ. ഡോ. മാത്യു എം. ചാലിൽ ന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു
പാലാ : കോഴിക്കോട് ദേവഗിരി കോളേജിന്റെ മുൻ പ്രിൻസിപ്പലും C M I സഭയുടെ മുൻ വിദ്യാഭ്യാസ ഡയറക്ടറും ആയിരുന്ന റവ. ഡോ. മാത്യു എം. ചാലിൽ ന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള ചടങ്ങുകൾ പാലാ റിവർ വാലീ ക്ലബ് ഹാളിൽ നടത്തി.മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള ഇദ്ദേഹം ധർമ്മദീപ്തി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയും U A E ഗവണ്മെന്റ് ന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവായും സേവനമനിഷ്ഠിച്ചിട്ടുണ്ട്.
എം ൽ എ മാണി സി. കാപ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അധ്യക്ഷത വഹിച്ച പാലാ ചാവറ പബ്ലിക് സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് നരിതൂക്കിൽ അച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ശ്രി. രാജീവ് കൊച്ചുപറമ്പിൽ, കൗൺസിലർ നീനാ ചെറുവള്ളിൽ, ജോബ് അഞ്ചേരിൽ, വി. കെ. മാത്യു വെള്ളരിങ്ങാട്ട്, ഡോ. ജോസഫ് ചാലിൽ, ജോഷി വട്ടക്കുന്നേൽ; ഷേർളി പോൾ പുത്തൻപുരയ്ക്കൽ എന്നിവർ ആശംസ അർപ്പിച്ചു.