Kerala
യുവജനോത്സവ സ്വർണക്കപ്പ് ദാ വന്നു ദേ പോയി:വന്നതും പോയതും ഉദ്യോഗസ്ഥർ മാത്രമറിഞ്ഞു;നാട്ടുകാരും;വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പാർട്ടിക്കാർ പോലും അറിഞ്ഞില്ല
പാലാ : സംസ്ഥാന യുവജനോത്സവ സ്വർണക്കപ്പ് വന്നതും പോയതും ആരുമറിഞ്ഞില്ല.ഉദ്യോഗസ്ഥന്മാരുടെ കൈയ്യിലെ കളിപ്പാവ മാത്രമായി സ്വർണക്കപ്പ് പ്രയാണം .പാലായുടെ അതിർത്തിയായ നെല്ലാപ്പാറയിൽ നിന്ന് സ്വീകരിച്ചു കൊണ്ട് വന്നത് കുറച്ച് ഉദ്യോഗസ്ഥർ മാത്രമാണ്.കടനാട്ടിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തെ അറിയിച്ചതും ഏതാനും മണിക്കൂറുകൾക്കു മുമ്പേ ഒരു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനാണ്.
സന്നദ്ധ സംഘടനകൾ പൊതുപ്രവർത്തകർ നാട്ടുകാരും ആരുമറിഞ്ഞില്ല സ്വർണക്കപ്പ് വരുന്നത് . വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് സിപിഐ(എം) ആണെങ്കിലും സിപിഐഎം പ്രവർത്തകർ ആരും ഇതറിഞ്ഞിട്ടില്ല എന്ന് സിപിഎം കേന്ദ്രങ്ങൾ കോട്ടയം മീഡിയയെ അറിയിച്ചു .
ഡി ഇ ഒ; ,എ ഇ ഒ എന്നീ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു . പലരും പറഞ്ഞത് സ്വർണക്കപ്പ് ഒന്ന് കാണുവാൻ പോലും ഞങ്ങൾക്ക് പറ്റിയില്ല എന്നാണ് .ഏതാനും ഉദ്യോഗസ്ഥരാണ് പരിപാടികൾ മൊത്തം നിയന്ത്രിച്ചിരുന്നത്.