കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിക്ക് മുതൽക്കൂട്ട്സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.കോട്ടയം പാർലമെൻ്റ് സീറ്റിലെ തോമസ് ചാഴികാടൻ്റേത് രാഷ്ട്രീയ തോൽവിയായി കണക്കാക്കണം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളമുണ്ടായ ട്രെൻഡും ഇതിന് കാരണമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരളാ കോൺഗ്രസിൻ്റെ പങ്ക് നിർണായകമാണെന്നും ജില്ലാ സെക്രട്ടറി എ.വി റസ്സൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു