കോട്ടയം :കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ നാളെ (04/01/2025 ശനി) കോട്ടയം കെ എം മാണി ഭവനിൽ വച്ച് ഭാരതകേസരി മന്നത്ത് പത്മനാഭന്റെ 148 മത് ജയന്തിയോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികൾ നടക്കും.
രാവിലെ 10 മണി മുതൽ “മന്നത്ത് പത്മനാഭന്റെ നവോത്ഥാന ആശയങ്ങളുടെ കാലികപ്രസക്തി”എന്ന വിഷയത്തെ ആസ്പദമാക്കി ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കായുള്ള പ്രസംഗ മത്സരം നടക്കും.തുടർന്ന കവയിരങ്ങ് ഉണ്ടായിരിക്കും
തുടർന്ന് സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിലിന്റെ അധ്യക്ഷതയിൽ കൂടുന്ന അനുസ്മരണ സമ്മേളനം അഡ്വ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ അഡ്വ സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും. പ്രസംഗ മത്സരവിജയികൾക്കുള്ള സമ്മാനദാനം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ:സി ടി അരവിന്ദ് കുമാർ നിർവഹിക്കും
യോഗത്തോടനുബന്ധിച്ച് ചലച്ചിത്ര രംഗത്തെ പ്രതിഭകളായ സംസ്കാരവേദി അംഗങ്ങളെ പ്രമുഖ സീരിയൽ താരം റിയ മറിയം തോമസിന്റെ നേതൃത്വത്തിൽ ആദരിക്കും.