Kerala
കുരുന്നു ഭാവങ്ങളും;വർത്തമാനങ്ങളും;ഭാവ പകർച്ചകളും; പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിലെ കലോത്സവം വ്യതസ്ത അനുഭവമായി
പാലാ: ഉപജില്ലാ കലോത്സവ മാതൃകയിൽ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സ്കൂൾ കലോത്സവം വ്യത്യസ്ത അനുഭവമായി.5 വേദികളിലായി നടന്ന മത്സരത്തിൽ 200 ലധികം കുട്ടികൾ പങ്കെടുത്തു. സ്കൂളിലെ അധ്യാപകർ സ്റ്റേജ് മാനേജർമാരായും സമൂഹത്തിൽ കലാ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തിത്വങ്ങൾ വിധികർത്താക്കളുമായി .നൃത്തം,
സംഗീതം പ്രസംഗം ,കഥപറച്ചിൽ, അഭിനയ ഗാനം, എന്നിവക്കു പുറമേ ഫാൻസിട്രസ് മത്സരവും ഉണ്ടായിരുന്നു.നാടോടി നൃത്തത്തിൽ നാടോടി വേഷമിട്ട കുരുന്നുകൾ ശ്രദ്ധപിടിക്ക് പറ്റി;അതുപോലെ തന്നെ ഫാൻസി ഡ്രസ്സ് മത്സരത്തിലും മികച്ച വേഷങ്ങളുണ്ടായിരുന്നു . സമാപന സമ്മേളനം പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ളാലം പഴയ പള്ളി വികാരി ഫാ.ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. ലിൻസി ജെ. ചീരാംകുഴി, പി റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ്,
അധ്യാപകരായ ബിൻ സി സെബാസ്റ്യൻ ,സി.ലിജി,മാഗി ആൻഡ്രൂസ്, ലീജാ മാത്യു, ലിജോ ആനിത്തോട്ടം, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ റോസ്, ജോയ്സ് മേരി ജോയി, ഹൈമി ബാബു, അനു മെറിൻ അഗസ്റ്റിൻ, അലൻ ടോം, ജിൻറു ജോർജ്, പി റ്റി എ പ്രതിനിധി ജയ്സൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു.സംഘാടകരുടെ സംഘടനാ പാടവം വിളിച്ചോതുന്നതായിരുന്നു കലോത്സവം.