കോട്ടയം :ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇനി സിപിഐ ക്ക്. സിപി യുടെ മെമ്പർ ഹേമലത പ്രേംസാഗർ ആയിരിക്കും ഇനി കോട്ടയം ജില്ലാ പഞ്ചായത്തിനെ നയിക്കുന്നത് .കെ.വി.ബിന്ദു ഈ മാസം അവസാനം രാജിവയ്ക്കുമെന്നാണ് അറിവ് .
ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് സ്ഥാനം കൈമാറുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 28 നാണ് സിപിഎമ്മിലെ ബിന്ദു പ്രസിഡന്റായി ചുമതലയേറ്റത്. കേരള കോണ്‍ഗ്രസിലെ (എം) ജോസ് പുത്തന്‍കാലയാണ് വൈസ് പ്രസിഡന്റ്. കഴിഞ്ഞ ഫെബ്രുവരി 15നാണ് ജോസ് സ്ഥാനമേറ്റത്.
ജില്ലാ പഞ്ചായത്തിന്റെ ഇത്തവണത്തെ കാലാവധി തീരും വരെ വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിനു (എം) തന്നെയാണ്.
ജോസ് പുത്തന്‍കാലയെ മാറ്റി പകരം കേരള കോണ്‍ഗ്രസില്‍ നിന്നു മറ്റൊരാളെ നിശ്ചയിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഹേമലത പ്രേം സാഗര്‍ സിപിഐയുടെ കങ്ങഴ ഡിവിഷനില്‍ നിന്നുള്ള പ്രതിനിധിയാണ്.സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറിയുമാണ്. 22 അംഗ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് 14, യുഡിഎഫിന് 7, ബിജെപിക്ക് 1 വീതം അംഗങ്ങളാണുള്ളത്.
അതേസമയം ജോസഫ് ഗ്രൂപ്പിലെ ഒരംഗത്തിന് അവസാന വർഷ ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം നൽകി അദ്ദേഹത്തെ കേരളാ കോൺഗ്രസ് എമ്മിലേക്ക് കൊണ്ട് വരുവാനുള്ള ചർച്ചയും ഒരു വശത്ത് നടക്കുന്നുണ്ട് .