പാലാ :SMYM – KCYM പാലാ രൂപതയുടെ 2025 പ്രവർത്തനവർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2025 ജനുവരി 02 ന് നടത്തപ്പെട്ടു.പാലാ അൽഫോൻസാ കോളേജിൽ നടന്ന രൂപത കൗൺസിലിൽ പാലാ രൂപത SMYM 2024 പ്രസിഡന്റ് ശ്രീ.എഡ്വിൻ ജോസി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
2025 പ്രവർത്തന വർഷത്തെ പ്രസിഡന്റായി പാലാക്കാട് യൂണിറ്റംഗം അൻവിൻ സോണി, ജനറൽ സെക്രട്ടറി ആയി പൂവക്കുളം യൂണിറ്റംഗം റോബിൻ റ്റി ജോസ് , വൈസ് പ്രസിഡൻ്റ് ആയി ഗാഗുൽത്താ യൂണിറ്റംഗം ബിൽനാ സിബി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഡെപ്യൂട്ടി പ്രസിഡന്റ് ജോസഫ് തോമസ് (ഏന്തയാർ), സെക്രട്ടറി – ബെനിസൺ സണ്ണി ( അരുവിത്തുറ )ജോയിന്റ് സെക്രട്ടറി – ജിസ്‌മി ഷാജി (പാലക്കാട്ടുമല ),
ട്രഷറർ – എഡ്വിൻ ജെയ്‌സ് ( പെരിങ്ങളം ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികൾ. SMYM Councillors ആയി അഡ്വ. സാം സണ്ണി (കത്തീഡ്രൽ ) ,നിഖിൽ ഫ്രാൻസിസ് (ഇലഞ്ഞി ),പ്രതീക്ഷാ രാജ് (കത്തീഡ്രൽ ) എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടു. പുതിയ ഭാരവാഹികൾ രൂപതാ ഡയറക്ടർ റവ.ഫാ. മാണി കൊഴുപ്പൻകുറ്റിയുടെ മുൻപിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.