Kottayam

ഓർമ്മക്കൂട്ടിൽ ക്രിസ്മസ് നവവത്സര സംഗമം നടന്നു

Posted on


പാലാ . സെൻ്റ് തോമസ് ഹൈസ്കൂൾ 1986 എസ് എസ് എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന ഓർമ്മക്കൂട് ക്രിസ്മസ് – നവവത്സരാഘോഷങ്ങൾക്കായി വീണ്ടും ഒത്തുചേർന്നു. 2019 ലാണ് ഓർമ്മക്കൂടിൻ്റെ ആദ്യ സംഗമം നടന്നത്.

തുടർന്ന് എല്ലാ വർഷവും കൂട്ടുകാർ ഒത്തുചേരുകയും ഓർമ്മകൾ പങ്കുവയ്ക്കുകയും ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നത് തുടരുന്നു. കൂടെ പഠിച്ചവരെ ചേർത്തു നിർത്താനും മാതൃവിദ്യാലയത്തിലെ പുതിയ തലമുറയ്ക്ക് പ്രോത്സാഹനങ്ങൾ നൽകുവാനും ഓർമ്മക്കൂട് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. ഓരോ വർഷവും പത്താം ക്ലാസ് പാസ്സായി വരുന്ന കൂട്ടുകാരുടെ മക്കൾക്ക് ക്യാഷ് അവാർഡും സമ്മാനങ്ങളും വിതരണം ചെയ്തുകൊണ്ട് ഓർമ്മ പൂക്കളത്തിൻ്റെ സുഗന്ധം തങ്ങളുടെ അടുത്ത തലമുറയിലേക്കും കൈമാറുന്നു.


മൂന്ന് ഡിവിഷനിലെ കൂട്ടുകാരാണ് എല്ലാ വർഷവും ഒത്തുചേരുന്നത്. ക്രിസ്മസ് നവവത്സരാഘോഷങ്ങൾക്ക് ശേഷം അടുത്ത വർഷം വീണ്ടും കൂടണം എന്ന ഉറച്ച തീരുമാനത്തോടെയാണ് പരിപാടികൾ അവസാനിച്ചത്. ഓർമ്മക്കൂട് പ്രസിഡന്റ് സാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് ബി നായർ, ജേക്കബ് പുതുമന , പി.എസ് സി അംഗം ഡൊ.ശ്രീകുമാർ എസ്,ട്രാഫിക് എസ് ഐ സുരേഷ് കുമാർ ബി,പ്രസാദ് കുമാർ കെ.എസ്, ജിമ്മി ജോസഫ്, സാം മാത്യു, ബാബു ജോസഫ്, രാധാകൃഷ്ണൻ എസ്, ശിവദാസ് എം ,അനിൽകുമാർ ബി,ശ്രീഹരി ജി, അജിമോൻ പി എസ്,ശ്യാംലാൽ വി.എസ്, വിനോദ് പി.കെ, വാസുദേവ ശർമ്മ, ജിജി പറമുണ്ട എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version