Kerala

പാലാ സെൻ്റ് :തോമസ് കോളേജ്: അഖില കേരളാ സൈക്കിൾ പ്രയാണം തിരുവനന്തപുരം നിയമസഭാ മന്ദിരത്തി ലെത്തിയപ്പോൾ പൂർവ്വ വിദ്യാർത്ഥി മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിച്ചു

പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം കേരള നിയമസഭമന്ദിരത്തിൽ എത്തിച്ചേർന്നു. കോളേജിന്റെ പൂർവവിദ്യാർത്ഥിയും കേരളത്തിന്റെ ജല സേചന വകുപ്പ് മന്ത്രിയുമായ  റോഷി അഗസ്റ്റിൻ സൈക്കിൾ റാലിയെ സ്വീകരിച്ചു. പാലാ സെന്റ്തോമസ് കോളേജിൽ പഠിച്ച കാലഘട്ടം ഓർത്തെടുത്ത അദ്ദേഹം ഈ റാലിക്ക് സ്വീകരണം നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞു.

ആരോഗ്യസംരക്ഷണവും പ്രകൃതി പരിപാലനവും ലക്ഷ്യം വെക്കുന്ന ഈ റാലിയിൽ പങ്കെടുക്കുന്ന കുട്ടികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും കോളേജിന്റെ പ്ലാറ്റി‍നം ജൂബിലി ആഘോഷങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. നിയമസഭ മന്ദിരം സന്ദർശിക്കുകയും, ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ  A N ഷംസീർ പുതുവത്സരാശംസകൾ നേർന്നുകൊണ്ട് സമ്മാനങ്ങൾ നൽകുകയുംചെയ്തു. തിരുവനന്തപുരം, പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ സന്ദർശിക്കവെ വട്ടിയൂർകാവ് MLA V K പ്രാശാന്ത് റാലിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു. ഇന്ന് ആലപ്പുഴ ജില്ലയിലൂടെ കടന്നു പോകുന്ന സൈക്കിൾ പ്രയാണത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ്, വൈസ് പ്രിൻസിപ്പൽ റവ ഡോ സാൽവിൻ കാപ്പിലിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും. 12 ദിവസങ്ങൾ കൊണ്ട് 1300 km പിന്നിടുന്ന റാലി ജനുവരി 10ന് തിരികെ കോളേജിൽ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top