ഡിസംബറിലെ റേഷൻ വിതരണം നാളെ വരെ നീട്ടിയതായി മന്ത്രി ജി.ആർ.അനിലിന്റെ ഓഫിസ് അറിയിച്ചു. ചില പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ എത്താൻ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് 3ന് റേഷൻ കടകൾക്ക് അവധി നൽകും.
ജനുവരിയിലെ റേഷൻ വിതരണം 4ന് ആരംഭിക്കും. ജനുവരിയിൽ വെള്ള കാർഡ് ഉടമകൾക്ക് റേഷൻ വിഹിതമായി 6 കിലോഗ്രാം അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണു വിതരണം.
നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി 3 കിലോഗ്രാം അരിയും ഇതേ നിരക്കിൽ നൽകും. അതേസമയം, നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ സാധാരണ വിഹിതമായും ലഭിക്കും.