കോട്ടയം ജില്ലയിലെ മുഴുവൻ അസോസിയേഷനുകളുടെ കുടുംബ സംഗമവും സ്നേഹവിരുന്നും കോട്ടയം കോടിമത സി എ എ ഗാർഡൻസിൽ വച്ച് നടന്നു. രാവിലെ നടന്ന കുടുംബ സംഗമ യോഗം ബഹുമാനപ്പെട്ട എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷണനും, ഉച്ചകഴിഞ്ഞ് നടന്ന പ്രതിനിധി യോഗം ഫ്രാൻസിസ് ജോർജ് എംപിയും ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി… അസോസിയേഷൻ ചെയർമാൻ ജോൺ സി ആൻ്റണി അദ്ധ്യക്ഷനായ പൊതു യോഗത്തിൽ കൺവീനർ വി കൃഷണമൂർത്തി സ്വാഗതം പറഞ്ഞു. ശ്രീ ബിനു കുര്യൻ ,മോഹൻ കെ നായർ, ബിജോയ് മണർകാട്ടു, ജോൺ മത്തായി, ഗീത പിള്ള, റോബർട്ട് തോട്ടുപുറം, ബിനോയ് തോമസ്, പി എ സുദർശനൻ എന്നിവർ ആശംസകൾ അർപ്പിച്ചു..