പാലാ :പാലായ്ക്കടുത്ത് പിക്കപ്പ് വാനും;സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു.വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത് .ഉഴവൂർ ഭാഗത്ത് നിന്നും വന്ന കാർ പിക്കപ്പിൽ ഇടിച്ചു.പിക്കപ്പ് മറിയുകയായിരുന്നു .
പിക്കപ്പിൽ സോഡാകുപ്പികളായിരുന്നു ഉണ്ടായിരുന്നത് .സോഡാക്കുപ്പികൾ റോഡിൽ വീണു പൊട്ടി ചിതറി.ഓടിക്കൂടിയ നാട്ടുകാർ രക്ഷ പ്രവർത്തനം നടത്തി .ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിക്കപ്പ് വാൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി .റോഡിൽ പൊട്ടിച്ചിതറിയ കുപ്പി കഷണങ്ങൾ നാട്ടുകാരും ഫയർ ഫോഴ്‌സുകാരും ചേർന്ന് നീക്കം ചെയ്തു ഗതാഗത യോഗ്യമാക്കി .