Kerala
ബാലകൃഷ്ണ പിള്ള കേരളത്തിലെ ചെറുപ്പക്കാർക്ക് വേണ്ടിയാണ് പോരാടിയത് :ഗണേഷ് കുമാർ; കേരളാ കോൺഗ്രസ് (ബി) തെക്കൻ മേഖലാ സമ്മേളനത്തിൽ കോട്ടയം ജില്ലയുടെ ഭാഗധേയം ശ്രദ്ധിക്കപ്പെട്ടു
കൊല്ലം :കേരളാ കോൺഗ്രസ് സ്ഥാപക നേതാവ് ആർ ബാലകൃഷ്ണ പിള്ള കേരളത്തിലെ ചെറുപ്പക്കാർക്ക് വേണ്ടി പോരാടിയ നേതാവാണെന്ന് കെ ബി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.കേരളത്തിന്റെ വികസനത്തിന് വേണ്ടി വാദിച്ചപ്പോഴെല്ലാം അദ്ദേഹത്തിന് നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും;മന്ത്രി സ്ഥാനം വരെ ത്യജിക്കേണ്ടി വന്നുവെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു .പാർട്ടി തെക്കൻ മേഖല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .
കേരളാ കോൺഗ്രസ് (ബി)ന്റെ തെക്കൻ മേഖലാ സമ്മേളനം വൻ ജന പ്രാതിനിധ്യത്തോടെ സംഘടിപ്പിക്കപ്പെട്ടത് രാഷ്ട്രീയ നിരീക്ഷകരിൽ അത്ഭുതമുളവാക്കി.തികച്ചും കേഡർ രീതിയിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിലെ അച്ചടക്കം മറ്റുള്ള പാർട്ടികളിൽ നിന്നും വ്യത്യസ്തമായിരുന്നു .കൊല്ലം ,തിരുവനന്തപുരം ജില്ലകളിൽ തങ്ങൾക്കുള്ള അനിഷേധ്യ ശക്തി അരക്കിട്ടുറപ്പിക്കാൻ പോന്നതായിരുന്നു കൊല്ലത്ത് പീരങ്കി മത്താനത്ത് നടന്ന സമ്മേളനം .ജാഥാ ഒരു പോയിന്റ് കടക്കാൻ ഒന്നര മണിക്കൂറാണ് വേണ്ടി വന്നത്.
കേരളാ കോൺഗ്രസ് ബി യുടെ കോട്ടയം ജില്ലാ ഘടകത്തിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.കഴിഞ്ഞ കാലങ്ങളിലുപരി കേരളാ കോൺഗ്രസിന് കോട്ടയം ജില്ലയിലുണ്ടായ സ്വീകാര്യത പ്രകടമാക്കി കൊണ്ട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാറിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ തെക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു .
പ്രശാന്ത് നന്ദകുമാർ (ജില്ലാ പ്രസിഡൻറ്) ,ഔസേപ്പച്ചൻ ഓടയ്ക്കൽ ( സംസ്ഥാന ജോ. സെക്രട്ടറി) ,മനോജ് പുളിക്കൽ (ജില്ലാ ജന. സെക്രട്ടറി),
മനോജ് കെ.കെ. (ജില്ലാ സെക്രട്ടറി), അനൂപ് പിച്ചകപ്പളളിൽ (ജില്ലാ സെക്രട്ടറി),അജിന്ദ്രകുമാർ (ജില്ലാ സെക്രട്ടറി ),സതീഷ് ബാബു (പാലാ നിയോ. പ്രസിഡൻറ് ),മധു ആർ പണിക്കർ (വൈക്കം നിയോ പ്രസിഡന്റ്), ജിക്ക് കെ തോമസ് (കാഞ്ഞിരപ്പള്ളി നിയോ പ്രസിഡൻറ്)സുധീഷ് പഴനിലത്ത് (കെ.വൈ.എഫ്.(ബി) ജില്ലാ പ്രസിഡന്റ്)ജിജി ദാസ് (വനിതാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ്)അഡി സുജിത്ത് കെ.വി. (ദളിത് ഫ്രണ്ട് ബി,ജില്ലാ പ്രസിഡൻറ് സതീഷ് വടക്കൻ (പാലാ നിയോ ട്രഷർ ) .ജയപ്രകാശ് ടി എൻ (കാഞ്ഞിരപ്പള്ളി നിയോ ജന സെക്രട്ടറി ), സുമേഷ് വാസു (കാഞ്ഞിരപ്പള്ളി നി യോ ട്രഷറർ) ലിജി ജോസഫ് (വനിതാ കോൺഗ്രസ് ബി ജില്ലാ ജന.സെക്രട്ടറി ),അഭിജിത്തിറക്കടവ് (യൂത്ത് ഫ്രണ്ട് (ബി) ജില്ല സെക്രട്ടറി );രഞ്ജില പ്രജീഷ് (വനിതാ കോൺഗ്രസ് ബി വൈക്കം നിയോ പ്രസിഡൻറ് ),