Crime

കോട്ടയം ,അയർക്കുന്നം ;പുതുപ്പള്ളി ഭാഗത്ത് മദ്യം ആവശ്യമുണ്ടെങ്കിൽ ബൈക്കിൽ എത്തിച്ചു നൽകുന്ന മോനായിയെ എക്സൈസ് പിടികൂടി ;2019 മുതൽ പോലീസിൽ പിടികൊടുക്കാതെ കച്ചവടം നടത്തിയ പ്രതിയെ കോട്ടയം എക്സൈസ് പിടികൂടിയത് മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ 

കോട്ടയം ,അയർക്കുന്നം ;പുതുപ്പള്ളി ഭാഗത്ത് മദ്യം ആവശ്യക്കാർക്ക്  ബൈക്കിൽ എത്തിച്ചു നൽകുന്ന മോനായിയെ എക്സൈസ് പിടികൂടി ;2019 മുതൽ പോലീസിൽ പിടികൊടുക്കാതെ കച്ചവടം നടത്തിയ പ്രതിയെ കോട്ടയം എക്സൈസ് പിടികൂടിയത് മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലായിരുന്നു കോട്ടയം എക്‌സൈസ് സർക്കിൾ ഓഫീസിലെ എ ഇ ഐ ഗ്രേഡ് ആനന്ദരജ്ഉം സംഘവുമാണ് നിരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയത്..യമഹ ബൈക്കിലാണ് ഇയാൾ മദ്യം വിറ്റു  വരുന്നത്.കോട്ടയം ടൗണിലോ ;അയർക്കുന്നം ,പുതുപ്പള്ളി ഭാഗത്തോ മദ്യം ആവശ്യമുള്ളവർ ഇയാളെ ഫോണിൽ വിളിച്ച് ഓർഡർ നൽകുകയായിരുന്നു .

തൊണ്ടിയായി 7 ലിറ്റർ മദ്യവും മദ്യം കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച കെ എൽ 05 M 904 യമഹ ക്രക്സ് ആർ ബൈക്ക് പിടിച്ചെടുത്തു. ; സി ഇ ഒ ജോസഫ് കെ ജി; ഡ്രൈവർ അനസ്മോൻ സി കെ എന്നിവർ പങ്കെടുത്തു.  കേസിലെ പ്രതിയെ തുടർ നടപടിക്കൾക്കായി കോട്ടയം റേഞ്ച് ഓഫീസിൽ ഹാജരാക്കി.  ഇയാളെ  കോടതിയിൽ ഹാജരാക്കി   റിമാണ്ട് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top