തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തായിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും നേര് നേരത്തെ അറിയിക്കുന്ന ദേശാഭിമാനിയുടെ തളിപ്പറമ്പ് ലേഖകനു ഇപ്പോഴും നേരം വെളുത്തിട്ടില്ല. ആട്ടക്കലാശം എന്ന ചിത്രത്തിലെ പാട്ട് പോലെ നാണമാകുന്നോ മേനി നോവുന്നോ ,എന്റെ കണ്ണിൽ മുള്ള് കൊള്ളുമ്പോൾ എന്നത് പോലെയാണ് അഴിമതിയുടെ കാര്യത്തിൽ ദേശാഭിമാനിക്ക്.യു ഡി എഫ് അഴിമതി കാണിച്ചാലും അതൊക്കെ പൊതു ജന മധ്യത്തിൽ പച്ചക്കു പറയാമോ.ചെ ..ചെ …അതൊന്നുമല്ലല്ലോ പത്ര പ്രവർത്തനം .
എന്നാൽ ഓൺലൈൻ പത്രം തളിപ്പറമ്പ് ബാങ്കിലെ അഴിമതി പുറത്ത് കൊണ്ട് വന്നപ്പോൾ ;സാധാരണ സിപിഎം പ്രവർത്തകർ വിചാരിച്ചു ഞങ്ങടെ പത്രം എന്താ അച്ചു നിരത്താത്തതെന്ന് .അവർ ദേശാഭിമാനിയിലേക്കു വിളിച്ചപ്പോൾ ഞഞ്ഞാ പിഞ്ഞാ മറുപടിയാണ് കിട്ടിയത്.ഒടുവിൽ അണികൾ രൂക്ഷമായി വിമർശിച്ചപ്പോൾ മനസില്ല മനസോടെയെങ്കിലും വാർത്ത കൊടുക്കേണ്ടി വന്നു.അങ്ങനെ നേര് താമസിച്ചാണെങ്കിലും ദേശാഭിമാനിക്ക് എഴുതേണ്ടി വന്നു .
ഒടുവില്‍ ഈയടുത്ത ദിവസങ്ങളിലാണ് ലേഖകന്‍ നിദ്രവിട്ടുണര്‍ന്നത്. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കില്‍ നടക്കുന്ന ക്രമക്കേടുകള്‍ ഒളിച്ചുവെക്കാന്‍ ലേഖകന്‍ നടത്തിയ ശ്രമം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.തളിപ്പറമ്പിലെ മുൻ നഗരസഭാ ചെയർമാനും യൂണിയൻ ലീഗ് നേതാവുമായ അള്ളാംകുളം മഹമ്മൂദ് നു സിപിഎം ഉന്നതരുമായുള്ള ബന്ധമാണ് ദേശാഭിമാനി ലേഖകൻ ഉറങ്ങാൻ കാരണമെന്നാണ് ലഭിക്കുന്ന സൂചനകൾ .എന്നാൽ സിപിഎം ന്റെ പ്രാദേശിക ഘടകം ഇത്തരത്തിൽ വാർത്ത മുക്കിയതിൽ കനത്ത പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട് .