Kerala
വലവൂർ സർവീസ് സഹകരണ ബാങ്ക് ഒരു വര്ഷം കൊണ്ട് 37 കോടി കുടിശിഖ പിരിച്ചെടുത്തു:ടോമി നടയത്ത്
പാലാ :വലവൂർ :വലവൂർ സഹകരണ ബാങ്ക് പുതിയ ഭരണ സമിതി തന്റെ നേതൃത്വത്തിൽ അധികാരമേറ്റതിൽ പിന്നെ ഒരു വര്ഷം കൊണ്ട് 34 കോടി രൂപാ കുടിശിഖ പിരിച്ചെടുത്തിട്ടുണ്ടെന്ന് വലവൂർ ബാങ്ക് പ്രസിഡണ്ട് ടോമി നടയത്ത് കോട്ടയം മീഡിയയെ അറിയിച്ചു .
ബാങ്ക് പുതുതായി തുടങ്ങാൻ ഉദ്ദേശിച്ചിട്ടുള്ള മെഡിക്കൽ ഷോപ്പ് നടപടികൾ സ്വീകരിച്ചു കൊണ്ട് തന്നെ നെച്ചിപ്പുഴൂർ ആയിരിക്കും ആരഭിക്കുകയെന്നും വലവൂരിൽ തുടങ്ങുവാനല്ല ഉദ്ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു .വെള്ളൂർ സഹകരണ ബാങ്കിലെ കേസ് നടത്തി പരിചയമുള്ള വക്കീലിനെ തലയോലപ്പറമ്പിൽ പോയി കണ്ടു ഉപദേശങ്ങൾ തേടിയതായും;സെയിൽ ആഫീസറെ ലഭിക്കാതിരുന്നത് വലവൂർ ബാങ്കിന് മാത്രമല്ല അത് പോലെയുള്ള പല ബാങ്കുകൾക്കും സെയിൽ ആഫീസറെ ലഭിക്കാതിരുന്നിട്ടുണ്ടെന്നും ടോമി നടയത്ത് അഭിപ്രായപ്പെട്ടു.
അടുത്ത ദിവസങ്ങളിൽ കൂടുതൽ നിയമ നടപടികളുമായി മുന്നോട്ടു പോകുന്ന വകയിൽ തന്നെ കൂടുതൽ സാമ്പത്തീക നേട്ടങ്ങൾ ബാങ്കിന് ഉണ്ടാകുമെന്നും അദ്ദേഹം കോട്ടയം മീഡിയയോട് പറഞ്ഞു .ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ കെ ജെ ഫിലിപ്പിന്റെ വസ്തു ഈഡ് വച്ച് എടുത്തിട്ടുള്ള രണ്ട് ലോണിന്റെ കുടിശിഖ ഒരു കോടി രൂപാ ഇന്നലെ അടച്ചിട്ടുള്ളതാണെന്നും അതിൽ തന്നെ 50 ലക്ഷത്തിന്റെ ഒരു ലോൺ പൂർണ്ണമായി അടച്ചു തീർത്തെന്നും അദ്ദേഹം പറഞ്ഞു.ലോൺ അടച്ചതിനാൽ അദ്ദേഹത്തിനെതിരെയുള്ള അയോഗ്യതയ്ക്ക് നിലനിൽപ്പ് ഇല്ലെന്നും ടോമി നടയത്ത് അറിയിച്ചു.
പ്രവിത്താനം ഭാഗത്തുള്ള ഒരു സാമ്പത്തീക ശേഷിയുള്ള കുടിശിഖ ക്കാരന്റെ വീട് ജപ്തി ചെയ്‌ത് സാധനങ്ങൾ പോലീസ് സാന്നിധ്യത്തിൽ കൊണ്ട് വന്നപ്പോൾ ഉടൻ തന്നെ ഇയാൾ കുടിശിഖ അടച്ചു തീർത്ത കാര്യവും ടോമി അനുസ്മരിച്ചു .ഹൈക്കോടതിയിൽ കേസുമായി പോയവർക്ക് കാലാവധി നീട്ടി കൊടുത്തതല്ലാതെ കുടിശിഖ അടയ്‌ക്കേണ്ടെന്നു കോടതി പറഞ്ഞിട്ടില്ല.ഈ ഭരണ സമിതിയുടെ പ്രവർത്തനം സുതാര്യമാണ്.നിക്ഷേപകർക്ക് പണം തിരിച്ചു നല്കികൊണ്ടിരിക്കുകയുമാണ്.അക്കാര്യത്തിൽ വളരെയധികം മുന്നേറിയിട്ടുണ്ടെന്നും വലവൂർ സഹകരണ ബാങ്ക് പ്രസിഡണ്ട് ടോമി നടയത്ത് കോട്ടയം മീഡിയയോട് പറഞ്ഞു.