Kerala

വലവൂർ ബാങ്കിന്റെ മെഡിക്കൽ സ്റ്റോർ വരുന്നത് നെച്ചിപ്പുഴൂരിലെന്ന് സിപിഐ വൃത്തങ്ങൾ:ഇടനാട് ബാങ്കുമായി മത്സരമില്ല

Posted on

പാലാ :വലവൂർ ബാങ്ക് തുടങ്ങാനിരിക്കുന്ന മെഡിക്കൽ സ്റ്റോർ നടപടികൾ പൂർത്തിയാക്കി തുടങ്ങിയാൽ അത് നെച്ചിപ്പുഴൂരിൽ ആയിരിക്കുമെന്ന് സിപിഐ കരൂർ മണ്ഡലം നേതൃത്വം അറിയിച്ചു.

വലവൂർ ബാങ്കിന് ഇടനാടുമായി ഒരു സഹോദര സ്ഥാപനം എന്ന തലത്തിലുള്ള സൗഹൃതമാണുള്ളത്.ഇടനാട് ബാങ്കിന്റെ മെഡിക്കൽ സ്റ്റോറിനെ അട്ടിമറിക്കാനുള്ള നീക്കമെന്നുള്ളത് ശരിയല്ലെന്നും സിപിഐ കരൂർ മണ്ഡലം നേതൃത്വം അറിയിച്ചു .ബാങ്കിന്റെ പുതിയ ഭരണ സമിതി അധികാരം ഏറ്റെടുത്ത അന്ന് മുതൽ കുടിശിഖ പിരിച്ചെടുക്കാൻ ശ്രമം തുടങ്ങിയിരുന്നു .

അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത് മുതൽ സെയിൽ ആഫീസറായ സ്ത്രീ സ്വകാര്യ ആവശ്യത്തിനായി അവധിയിൽ പ്രവേശിച്ചു.പകരം സെയിൽ ഓഫീസറെ ലഭിക്കുവാൻ താമസമുണ്ടായി.ഇപ്പോൾ സെയിൽ ആഫീസറെ  ലഭിച്ചതിനാൽ നടപടി ക്രമങ്ങൾ വേഗത്തിലാണെന്നും തുടർ നടപടികൾ വേഗത്തിലാക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു .

അതേസമയം സെയിൽ ഓഫീസറെ ലഭിക്കുവാൻ അഞ്ചു മാസം താമസിച്ചതിന്റെ പിറകിൽ കുടിശിഖ വരുത്തിയ ഡയറക്ടർ ബോർഡ് മെമ്പർ തന്നെയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നത് .സഹകരണ മന്ത്രിയിൽ വരെ സ്വാധീനമുള്ള ശക്തികൾ ഇന്നലെ പൊതുയോഗത്തിൽ കൂക്കിവിളി കേൾക്കണ്ടതായും വന്നു .കൂകി വിളിക്കൊടുവിൽ കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ സ്ഥാനത്ത് നിന്ന്  കെ ജെ ഫിലിഫിനു അയോഗ്യത കല്പിക്കണമെന്ന പ്രമേയവും പാസ്സാക്കപ്പെട്ടു.എ കെ ജോസഫ് അവതാരകനും ;പ്രിൻസ് കുര്യത്ത് അനുവാദകനായുമാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version