പാലാ :നല്ല നിലയിൽ പോകുന്ന ഇടനാട് സർവീസ് സഹകരണ ബാങ്ക് വലവൂരിലും ; വള്ളിച്ചിറയിലും മെഡിക്കൽ സ്റ്റോർ ആരംഭിച്ചു ലാഭകരമായി മുന്നേറുമ്പോൾ ഇടനാട് ബാങ്കിന്റെ മെഡിക്കൽ സ്റ്റോർ പൊളിക്കാൻ നീക്കവുമായി വലവൂർ ബാങ്ക്.ഇന്നലെ കൂടിയ പൊതുയോഗത്തിൽ വലവൂർ ബാങ്കിന്റെ നേതൃത്വത്തിൽ വലവൂരിൽ മെഡിക്കൽ സ്റ്റോർ ആരംഭിക്കണമെന്ന നിർദ്ദേശത്തെ പൊതുയോഗത്തിനെത്തിയ ബാങ്ക് അംഗങ്ങൾ കടുത്ത പ്രതിഷേധത്തോടെ തള്ളി കളഞ്ഞു .
ബാങ്കിന്റെ സ്ഥലത്ത് കെട്ടിടങ്ങൾ വച്ച് വിൽക്കാമെന്നുള്ള ബാങ്ക് അധികാരികളുടെ നിർദ്ദേശവും ബാങ്ക് അംഗങ്ങൾ തള്ളിക്കളഞ്ഞു .അത് കമ്മീഷൻ അടിച്ചു മാറ്റാനുള്ള കളിയാണെന്ന് ആളുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.ഇടനാട് ബാങ്കിന്റെ മെഡിക്കൽ സ്റ്റോർ വലവൂരിൽ തുടങ്ങിയത് ലാഭകരമായാണ് പോകുന്നത്.രണ്ടും എൽ ഡി എഫ് ആണ് ഭരിക്കുന്നതെങ്കിലും;ഇടനാട് ബാങ്ക് സിപിഎം നും ;വലവൂർ ബാങ്ക് കേരളാ കോൺഗ്രസ് എമ്മിനും മുൻ തൂക്കമുള്ള ബാങ്കാണ് .
വലവൂർ ബാങ്കിൽ ഇന്നലെ നടന്ന പൊതുയോഗത്തിൽ സിപിഐ(എം) ;സിപിഐ കേന്ദ്രങ്ങൾ മൗനം പാലിക്കുകയായിരുന്നു.വന്നവർ കാഴ്ചക്കാരായി ഇരുന്നതേയുള്ളൂ . വലവൂർ ബാങ്കിൽ സിപിഎം വൈസ് പ്രസിഡണ്ട് സ്ഥാനം ചോദിച്ചിരുന്നെങ്കിലും കേരളാ കോൺഗ്രസ് കേന്ദ്രങ്ങൾ അത് തള്ളി കളയുകയായിരുന്നു .ഇന്നലെ നടന്ന പൊതു യോഗത്തിൽ മുൻ ബാങ്ക് പ്രസിഡന്റും ;ഇപ്പോൾ വലവൂർ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറൂം ;കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ കെ ജെ ഫിലിപ്പിനെതിരെ കേരളാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടുമായ എ കെ ജോസഫ് കൊണ്ട് വന്ന പ്രമേയം പാസായി.
\കെ ജെ ഫിലിഫ് ബാങ്കിൽ കുടിശിഖ വരുത്തിയിട്ടുള്ള പത്തര കോടി രൂപാ തിരിച്ചടച്ചില്ലെങ്കിൽ അദ്ദേഹത്തെ കേരളാ ബാങ്ക് ഡയറക്ടർ ബോർഡിൽ നിന്നും നീക്കം ചെയ്യണമെന്നുള്ള പ്രമേയത്തെ മുൻ കേരളാ കോൺഗ്രസുകാരനായ പ്രിൻസ് കുര്യത്ത് ആണ് പിന്താങ്ങിയത്.ബാങ്ക് പൊതുയോഗത്തിൽ അംഗങ്ങൾ നിശിത വിമർശനമാണ് അഴിച്ചു വിട്ടത്.പുതിയ ഭരണ സമിതി അധികാരമേറ്റിട്ട് കുടിശിഖ പിരിച്ചെടുക്കുന്ന കാര്യത്തിൽ മെല്ലെ പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി .