Kerala

കിസ്ക്കോ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതി ജനുവരി നാലിന് കിഴതടിയൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു

പാലാ :വളരെ നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്നതും. ജനവിശ്വാസം ആർജിച്ചിരുന്നതുമായ കിഴതടിയൂർ സഹകരണ ബാങ്കിൽ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ ജനങ്ങൾ ചെറുതും വലുതുമായി കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയുണ്ടായി എന്നാൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബാങ്കിന്റെ മരണസാര വഹിച്ചിരുന്നവർ, മേൽ രൂകകൻ സ്വന്തക്കാർക്കും പാർശ്വവർത്തികൾക്കും സുഹൃത്തുക്കൾക്കും അനധികൃതമായിവൻ വായ്‌പകൾ നൽക‌ദുർവിനിയോഗം ചെയ്‌തുതുമൂലവും, അത്തരത്തിൽ വായ്‌പ കൈപ്പറ്റിയവർ രുക തിരികെരുടക്കാനെയും തുക തിരികെ പിടിക്കാൻ ആവശ്യമായ ജപ്‌തിയുൾപെടെയുള്ള നിയാ നടപടികൾ ബാങ്ക് ഭരണസമിതി സ്വീകരിക്കുവാൻ വൈമനസ്യം കാണിച്ചതിനാലും ആവശ്യക്കാരും അത്യാവശ്യക്കാരുമായ നിക്ഷേപകരുടെ തുക മടക്കി നൽകാൻ നിർവ്വാഹമില്ലാത്ത അവസ്ഥയിലേക്ക് ബാങ്ക് മാറിക്കഴിഞ്ഞിരിക്കുന്നു.

സ്വന്തം കുടുംബത്തിൻ്റെ ആവശ്യത്തിനായി സ്വരുക്കൂട്ടിയ തങ്ങളുടെ സമ്പാദ്യം രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, ഭവന നിർമ്മാണം, തൊഴിൽ കണ്ടെത്തൽ എന്നീ അടിയന്തരാവശ്യങ്ങൾക്ക് പോലും തിരികെ ലഭിക്കാത്ത അവസ്ഥ വളരെ പരിതാപകരമാണ് വായ്‌പക്കാർ ദൈനം ദിനം തിരിച്ചടക്കുന്ന രൂക പോലും ഭരണ സമിതിയംഗങ്ങളെ സ്വാധീനിക്കാൻ കഴിയുന്നവർക്കായി വീതം വച്ച് നൽകുന്നുവെന്ന ആക്ഷേപവും കേൾക്കുന്നു സാധാരണക്കാരായ നിക്ഷേപർക്ക് പ്രതിമാസം Rs 5000/ വീതം (മൂന്നു തവണകളായി പ്രതിമാസം നൽകുന്നില്ലേ എന്ന വീമ്പു പറച്ചിൽ മാത്രം

കിഴതടിയൂർ ബാങ്കിൻ്റെ ഈ നിലപാടുകൾക്കെതിരെ നിക്ഷേപകർ പ്രതിക്ഷേധിക്കുന്നു കിസ്ക്കോ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതി ‘എന്നപേരിൽ നിക്ഷേപകർ സംഘടിച്ച് 2025 ജനുവരി 4 ന് ശനിയാഴ്‌ച 10 മണി മുതൽ 12 മണി വരെ കിഴതടിയൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു. വായ്പ്‌പാ കുടിശിഖ ഇടാക്കാൻ നിയമ നടപടികൾ ഊർജിതമാക്കുക നിക്ഷേപർക്ക് തുക തിരികെ നൽകുവാൻ കേരളാ ബാങ്കിന്റെയും സർക്കാരിൻ്റെയും സാമ്പത്തിക സഹായംലര്യമാക്കുക ബാങ്കിൻ്റെ പതനത്തിന് ഉത്തരവാദികളായ ഭരണസമിതിയംഗങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക ചെറുതും വലുതുമായ വായ്‌പകൾ കൈപ്പറ്റിയിട്ടുള്ളവരെ തിരിച്ചടക്കുവാൻ പ്രേരിപ്പിക്കുക എന്നീകാര്യങ്ങൾ ആണ് നിക്ഷേപകർ ഉന്നയിക്കുന്നത്.

കിഴതടിയൂർ ബാങ്കിലെ നിക്ഷേപകർ 2025 ജനുവരി 4 ന് ശനിയാഴ്‌ച ബാങ്കിന് മുന്നിൽ 10 മണി മുതൽ നടത്തപ്പെടുന്ന പ്രതിക്ഷേധ ധർണ്ണവിൽ പങ്കെടുത്ത് സഹകരിക്കണമെന്ന് കിസ്‌കോ ബാങ്ക് നിക്ഷേപസംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ബിനു മാക്കിൽ റോയി വെള്ളരിങ്ങാട്ട്, ജോയി കളരിക്കൽ, അഡ്വ ജോസ് ചന്ദ്രത്തിൽ എന്നിവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top