പാലാ: വലവൂർ: വലവൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗത്തിൽ പൊതുജനം ചോദ്യ ശരങ്ങൾ കൊണ്ട് ബാങ്ക് അധികാരികള മൂടി.
കഴിഞ്ഞ കാല ഭരണ സമിതിയംഗങ്ങൾ വേദിയിൽ ഇരിപ്പുണ്ടായിരുന്നു. അവരുടെ കാലത്തല്ലേ ബാങ്കിൽ ഈടില്ലാതെ പണം നൽകിയതെന്ന് ജനങ്ങൾ ചോദിച്ചു. ഇപ്പോഴത്തെ പ്രസിഡണ്ട് പഴയ സെക്രട്ടറി ആയിരുന്നപ്പോൾ അഴിമതിക്ക് കൂട്ട് നിന്നില്ലേയെന്നും അംഗങ്ങൾ ചോദിച്ചു.
നാലര ലക്ഷം രൂപാ ലഭിക്കാനുള്ള കമലാക്ഷി എന്ന വിധവ കൊച്ചുമകനെയും കൂട്ടി വന്നാണ് പ്രതിഷേധിച്ചത്. സദസിന് മുമ്പിലെത്തിയ അവർ എൻ്റെ കാശ് തരണമെന്ന് പറഞ്ഞെങ്കിലും ,സ്ഥിതി വഷളാകുന്നെന്ന് കണ്ട അധികാരികൾ അവരെ നയത്തിൽ ഹാളിന് പുറത്തേക്ക് കൊണ്ട് പോയി. പണം തരാമെന്ന് വാക്കാൽ ഉറപ്പ് കൊടുത്തു .എൻ്റെ കെട്ടിയോൻ മരിച്ചു പോയി ,എനിക്ക് ജീവിക്കാൻ ഈ കാശല്ലാതെ ഒന്നുമില്ല. ഞാനെന്തു ചെയ്യും എന്ന് പറഞ്ഞ് കമലാക്ഷിയമ്മ വിലപിച്ചു.പാറമടയ്ക്കടുത്തായിരുന്നു വീട് ഭർത്താവ് മരിച്ചതിൽ പിന്നെ ഞാൻ പിള്ളേരുടെ കൂടെയാ താമസം;ണ് ഞാൻ ഇപ്പോൾ ദൂരെന്ന് വരികയാണെന്നും കമലാക്ഷി കോട്ടയം മീഡിയയോട് പറഞ്ഞു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ