Kerala

ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ കലാലയങ്ങൾക്കുള്ള പങ്ക് വളരെ നിസ്തുലമാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ

പാലാ:ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ കലാലയങ്ങൾക്കുള്ള പങ്ക് വളരെ നിസ്തുലമാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ. സെന്റ്. തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള ആഗോള പൂർവ വിദ്യാർത്ഥി മഹാസംഗമത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കേരളം കൈവരിച്ച നേട്ടങ്ങളെല്ലാം ക്രാന്ത ദർശികളായ വിദ്യാഭ്യാസ പ്രവർത്തകരുടെ അധ്വാനഫലമാണ്. വിദ്യാഭ്യാസ കാലത്ത് ലഭിക്കുന്ന ചെറിയ തിരുത്തലുകൾ പോലും വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു. വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ പഠിച്ച വിദ്യാലയവും പഠിപ്പിച്ച ഗുരുക്കന്മാരും വലിയ സ്വാധീനം ചെലുത്തുന്നു. സെന്റ് തോമസ് കോളേജിലെ പഠന കാലത്ത് ലഭിച്ച പരിശീലനം തന്റെ മുമ്പോട്ടുള്ള പ്രയാണത്തെ ഏറെ സ്വാധീനിച്ചു. പ്രശനസങ്കീർണമായ ഈ കാലഘട്ടത്തിൽ സ്നേഹത്തിലധിഷ്ഠിതമായ സമൂഹ നിർമ്മിതിക്ക് വിദ്യാഭ്യാസ പ്രവർത്തകർ നേതൃത്വം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാലഘട്ടം ആവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കരുതലും കരുണയും നൽകുന്ന അമ്മയുടെ സ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്. വിദ്യാഭ്യാസ കാലഘട്ടത്തിൽ ലഭിക്കുന്ന പരിശീലനങ്ങൾ ഒരു കുട്ടിയെ കൽപ്പവൃക്ഷമായി വളർത്തിയെടുക്കുകയാണ്. ഒരു ചെറിയ സസ്യം നട്ടുവളർത്തുമ്പോൾ കാണിക്കുന്ന ജാഗ്രതയും പരിചരണവും ഒരു കുട്ടിയുടെ വളർച്ചയിലും അത്യന്താപേക്ഷിതമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളത്തെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഗവേഷണ കേന്ദ്രങ്ങളാണ് . ആത്മീയ തയെ പുച്ഛിച്ചുതള്ളാത്ത അച്ചടക്കമുള്ള തലമുറയെ സൃഷ്ടിക്കാൻ സെന്റ് തോമസ് കോളേജ് എന്നും ശ്രദ്ധിക്കുന്നു. അലംനൈ അസോസിയേഷൻ വിഭാവനം ചെയ്യുന്ന ക്ലോക്ക് ടവർ പൂർവ്വികരുടെ സ്വപ്ന സാക്ഷാൽക്കാരമാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. മാർ ജോസഫ് സ്രാമ്പിക്കൽ, മാർ ജോസഫ് കൊല്ലം പറമ്പിൽ, ഫ്രാൻസിസ് ജോർജ് എം.പി, ജോസ് കെ.മാണി എം.പി, മാണി സി. കാപ്പൻ എം.എൽ.എ , മുൻ എം.പിമാരായ ജോയി എബ്രാഹം. ജോയി നടുക്കര , മുൻ എം.എൽ എ മാരായ ഡോ.കെ.സി കോസഫ്, പ്രാഫ.വി.ജെ ജോസഫ്, ജോസഫ് വാഴയ്ക്കൻ, മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ജയിംസ് മംഗലത്ത്, അലം നൈ അസാസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പൻ, ജനറൽ കൺവീനർ ഡോ. സാബു ഡി.മാത്യു, ജിമ്മി ജോസഫ് താഴത്തേൽ എന്നിവർ പ്രസംഗിച്ചു.

രാവിലെ മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് പതാക ഉയർത്തി. തുടർന്ന് ഒരു വട്ടം കൂടി പൂർവ്വ വിദ്യാർത്ഥികൾ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ ഒത്തുചേർന്ന് ഓർമ്മകൾ പങ്കുവെച്ചു. തുടർന്ന് നടന്ന ആർപ്പ് യോഗത്തിൽ കോളേജ് മാനേജർ മോൺ. ഡോ.ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര പെട്രോളിയം സെക്രട്ടറി അഗസ്റ്റിൻ പീറ്റർ , മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ.ജോസ് പെരിയപ്പുറം, ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ, ആർ.ഗിരിജ ഐ .എ..എസ് , കേരള പോലീസ് മുൻ ഐ.ജി ജോസ് ജോർജ് ഐ.പി.എസ്, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ജോർജ് തോമസ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, മുൻ വി.സിമാരായ ഡോ.ബാബു സെബാസ്റ്റ്യൻ, സണ്ണി സെബാസ്റ്റ്യൻ, വർഗിസ് മുണ്ടമറ്റം, കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ, വിശ്വാസ് ഫുഡ്സ് എം.ഡി സോണി ആന്റണി, അസോസിയേഷൻ ട്രഷറർ ഡോ.സോജൻ പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു.

സോണി ടി.വി റിയാലിറ്റി ഷോ സൂപ്പർസ്റ്റാർ സിംഗർ ആവിർഭവ് ദീപം തെളിച്ചു. തുടർന്ന് പാട്ടുകൾ പാടി സദസിനെ സന്തോഷിപ്പിച്ചു.
കോളേജിന്റെ ബി ബ്ളോക്ക് നിർമ്മാണ ഫണ്ട് ശേഖരണാർത്ഥം ഗാനമേള നയിച്ച മുഹമ്മദ് റാഫിയെ യോഗത്തിൽ അനുസ്മരിച്ചു. അന്ന് അദ്ദേഹം പാടിയ അതേ പാട്ട് പൂർവ്വ വിദ്യാർത്ഥി എം.എ നസ്റുദീൻ പാടിയത് സദസ് കരഘോഷത്തോടെ സ്വീകരിച്ചു.
പൂർവ്വ വിദ്യാർത്ഥി എ .ജെ ജയിംസ് രചി ച്ച കാതലുള്ള കഥകൾ എന്ന പുസ്തകം മോൺ. ജോസഫ് തടത്തിൽ ഡോ.ജോസ് പെരിയപ്പുറത്തിന് നൽകി പ്രകാശനം ചെയ്തു.

സമാപന സമ്മേളനത്തിൽ വിവിധ തുറകളിൽ പ്രഗത്ഭരായ 75 പേർ ചേർന്ന് ജുബിലി ദീപം തെളിച്ചത് സദസ്സിനെ ഹഠദാകർഷിച്ചു. ഉന്നത ബഹുമതികൾക്കും പദവികൾക്കും അർഹരായവരെയും കോളേജിന്റെ മുൻസാരഥികൾ, മുൻ യൂണിയൻ ചെയർമാൻമാർ ,അദ്യുദയകാംക്ഷികളായ വ്യക്തികൾ എന്നിവരെയും സമ്മേളത്തിൽ ആദരിച്ചു.മുൻ പ്രധാനമന്ത്രി ഡോ.മൻ മോഹൻ സിംഗ്, വിശ്വസാഹിത്യകാരൻ എം.ടി വാസുദേവൻ നായർ , കോളേജ് വിദ്യാർത്ഥി അദ്വൈത് ലാൽ എന്നിവരുടെ വിയോഗത്തിൽ സമ്മേളനം അനുശോചിച്ചു.വൈകിട്ട് നടന്ന കലാസന്ധ്യയിൽ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാലും സംഘവും നയിച്ച ഗാനമേളയും റെജി രാമപുരത്തിന്റെ മിമിക്രിയും പരിപാടികൾക്ക് കൊഴുപ്പേകി..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top