പാലാ :മേവട ഗവൺമെൻറ് എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 28 ശനിയാഴ്ച രാവിലെ നടക്കും. രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാബു കെ ജോർജ് സ്വാഗതം ആശംസിക്കും. പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി ആർ വേണുഗോപാൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഏറ്റവും മുതിർന്ന പൂർവവിദ്യാർത്ഥിയായ മാധവിയമ്മ ഐക്കരക്കുന്നേലിനെ ബഹുമാനപ്പെട്ട മന്ത്രി പൊന്നാടയണിയിച്ച് ആദരിക്കും. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീലാമ്മ ബിജു,ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടക്കൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജേഷ് ബി , ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത വിനോദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാത്യു തോമസ് ,ഫാദർ ഡോക്ടർ ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, രാഘവൻ നായർ പേങ്ങാട്ട് , മഞ്ജു ദിലീപ്, ഡോക്ടർ വി ജി ദിവാകരൻ നായർ പുത്തേട്ട് , ഡോക്ടർ കെ ശ്രീകുമാർ പുതിയ ടത്ത് എന്നിവർ ആശംസകൾ അർപ്പിക്കും.പൂർവ്വ വിദ്യാർത്ഥിയും ഗ്രന്ഥകർത്താവുമായ ജോസ് മംഗലശ്ശേരിയുടെ പത്താമുദയം എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോക്ടർ മുഞ്ഞിനാട് പത്മകുമാർ നിർവഹിക്കും. പൂർവ്വവിദ്യാർത്ഥി മാത്യു തോമസ് തോട്ടുവായിൽ പുസ്തകം ഏറ്റുവാങ്ങും . രവി പുലിയന്നൂർ പുസ്തകം പരിചയപ്പെടുത്തും.
കെ എം കമലമ്മ , റ്റി സി ശ്രീകുമാർ , ബിജു കുഴിമുള്ളിൽ, .പത്മകുമാർ മേവട, .ഇ ജി പ്രദീപ്കുമാർ ഇടപ്പാട്ട്, . സന്തോഷ് മേവട ,.ജിനോ എം സ്കറിയ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിക്കലും പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടക്കും. സ്നേഹവിരുന്ന് ഉണ്ടായിരിക്കും.