പാലാ: അർദ്ധരാത്രിയിൽ വാഹനവുമായി യുവാവിൻ്റെ പരാക്രമം. നാട്ടുകാരെ വാഹനമിടിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഒടുവിൽ പോലീസെത്തി പിടികൂടി.
പാലാ നഗരസഭയിലുള്ള ഡേവിഡ് നഗർ ഭാഗത്ത് തൻ്റെ ബൊലീറോയിൽ എത്തിയ യുവാവ് റോഡ് സൈഡിലുള്ള കാറിലിടിച്ചതിനെ തുടർന്നാണ് അക്രമം ആരംഭിക്കുന്നത്.ഇതിനെ ചോദ്യം ചെയ്ത നാട്ടുകാരെ യുവാവ് വാഹനം ഇടിപ്പിക്കാൻ ശ്രമിച്ച് കടന്നു കളയുകയായിരുന്നു.
യുവാവിനെ പിൻതുടർന്ന നാട്ടുകാർ മിനി സിവിൽ സ്റ്റേഷൻ ഭാഗത്തെത്തിയപ്പോൾ ,നാട്ടുകാരെ വാഹനമിടിപ്പിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഹെഡ് ലൈറ്റ് ഓഫ് ചെയ്തും യുവാവ് വാഹനമിടിപ്പിക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറഞ്ഞു.
ഒടുവിൽ പോലീസ് വന്നാണ് യുവാവിനെ കീഴ്പ്പെടുത്തിയത്. യുവാവിൻ്റെ കാറിനുള്ളിൽ മാരകായുധം ഉണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചു.