വയനാട്ടിലെ കോൺഗ്രസ് നേതാവും മകനും വിഷം കഴിച്ച നിലയിൽ. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും ഇളയ മകനും ഗുരുതരാവസ്ഥയിൽ. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇന്നലെ രാത്രി 9 മണിയോടെ വീടിനകത്ത് ഇരുവരെയും വിഷം അകത്തു ചെന്ന് നിലയിൽ കണ്ടെത്തുകയായിരുന്നു .
തുടർന്ന് ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.
ഇരുവരുടെയും ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് സൂചന. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എൻ. എം വിജയൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.
സുൽത്താൻ ബത്തേരി സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായത്.ഇദ്ദേഹത്തിന്റെ മകൻ കിടപ്പ് രോഗിയുമാണ് .വയനാട് കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണിതെന്നും ആരോപണമുണ്ട്.