Kerala
കാഷായ വസ്ത്ര ധാരികൾ ക്രിസ്തുവിനെ പൂജിച്ച്;ബൈബിൾ വായിച്ചു:പാലാ ശ്രീരാമ കൃഷ്ണ ആശ്രമത്തിൽ നിന്നുമൊരു ക്രിസ്മസ് സന്ദേശം
പാലാ :കാഷായ വസ്ത്രം ധരിച്ചവർ ക്രിസ്തുവിനെ ആരാധിക്കുകയോ..?കാഷായ വസ്ത്ര ധാരികൾ ബൈബിളിലെ മറിയവും യൗസേപ്പും ബെത്ലഹേമിൽ വീട് തേടി അലഞ്ഞ ഭാഗങ്ങൾ വായിക്കുക.ഇതൊന്നും നടപ്പുള്ള കാര്യമല്ലെന്ന് വിശ്വസിക്കാം .പക്ഷെ വിശ്വസിച്ചേ പറ്റൂ.മതേതര സന്ദേശങ്ങൾ ലോകമാകെ പ്രചരിപ്പിക്കുന്ന പാലാ ശ്രീരാമ കൃഷ്ണ ആശ്രമത്തിലാണ് ഇന്നലെ വൈകിട്ട് ആറര മാണി മുതൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്നത്.
ആശ്രമത്തിലെ പൂജാമുറികൾക്കു ചുറ്റും മെഴുകു തിരി കത്തിച്ചു വച്ച് കൊണ്ട് ക്രിസ്തുവിന്റെ രൂപം അലങ്കരിച്ച പീഠത്തിൽ വച്ചു.തുടർന്ന് പ്രസാദത്തിനായുള്ള ക്രിസ്മസ് കേക്ക്; മധുര പലഹാരങ്ങൾ;പാനീയങ്ങൾ തുടങ്ങിയവ പീഠത്തിൽ വച്ചു.സമയം ആറര ആയപ്പോൾ മുഖ്യ കാർമ്മികൻ ബ്രഹ്മചാരി രാമചൈതന്യ ശംഖ് മൂന്ന് പ്രാവശ്യം മുഴക്കി .തുടർന്ന് അരീരമാ കൃഷ്ണ പൂജ തുടങ്ങി.അതിനെ തുടർന്നാണ് ക്രിസ്തുവിന്റെ രൂപത്തിന് മുൻപിൽ പൂജ ആരംഭിച്ചത്.അഞ്ച് കാൽ വിളക്കിൽ ദീപം തെളിച്ച് ക്രിസ്തുവിന്റെ ചിത്രത്തിൽ ആരതി ഉഴിഞ്ഞു.
തുടർന്ന് സ്വാമി വീത സംഗാനന്ദ മഹാരാജ് ബൈബിൾ വായിക്കുകയും ; ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.പഞ്ചവടിയിൽ ശ്രീരാമ ഹംസർ ധ്യാനത്തിലായിരുന്നപ്പോൾ ക്രിസ്തുവിനെ ദർശിച്ചതായി അദ്ദേഹം പറഞ്ഞു.മൂക്ക് പരന്ന ഒരു യുവാവ് നടന്നു വരുന്നത് സ്വാമി ദർശിച്ചിരുന്നു.തുടർന്ന് അദ്ദേഹം ക്രിസ്തുവിന്റെ ജന്മദിനവും ;ക്രിസ്തു സന്ദേശങ്ങളും പ്രചരിപ്പിക്കുകയായിരുന്നു .തുടർന്ന് പ്രസാദ വിതരണവും ലഘുഭക്ഷണവും പൂജയിൽ പങ്കെടുത്തവർക്ക് നൽകി .
സാക്ഷര കേരളത്തിൽ പോലും ക്രിസ്‌മസ് ആഘോഷങ്ങൾക്ക് തടയിടുന്ന ആധുനിക ജീവിത ക്രമത്തിൽ മതേതര സങ്കൽപ്പങ്ങൾക്ക് മൂല്യമുണ്ടാക്കുന്ന ഇത്തരം ആചാര ക്രമങ്ങളും നടക്കുന്നത് സാക്ഷര കേരളത്തിൽ തന്നെ എന്നുള്ളതാണ് കാലിക പ്രസക്തം .പാലാ ശ്രീരാമ കൃഷ്ണ ആശ്രമത്തിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് സ്വാമി വീത സംഗാനന്ദ മഹാരാജ്.ബ്രഹ്മചാരി രാമചൈതന്യ;സ്വാമി ത്രൈമയാനന്ദ തുടങ്ങിയവർ നേതൃത്വം നൽകി.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ