Kerala

കുട പോലത്തെ വയർ കണ്ടപ്പോൾ ജനങ്ങൾ ആർത്ത് ചിരിച്ചു;കുടവയർ മത്സരത്തിൽ ഒന്നാം സമ്മാനം പതിനായിരം രൂപാ നേടിയത് സാബു കടപ്ലാമറ്റം

ഉഴവൂർ :സാബു കടപ്ലാമറ്റത്തെ രാഷ്ട്രീയക്കാർ എല്ലാരും അറിയും.അദ്ദേഹമൊരു നല്ല അനൗൺസറാണ്.ജോസ് കെ മാണിയുടെ എല്ലാ പരിപാടികൾക്കും സാബു അനൗൺസറായി ഉണ്ടാവും.സി ഐ ടി യു വിന്റെ കടപ്ലാമറ്റം ഭാരവാഹിയുമാണ് അദ്ദേഹം.

ഉഴവൂരിലെ ട്വന്റി ട്വന്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കാർ കുടവയർ മല്സരം നടത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ കാണുവാനായി വെറുതെ ഒന്ന് പോയതാണ്.സംഘാടകർ നിർബന്ധിച്ചപ്പോൾ ഒരു കൈ ഒന്ന് നോക്കി.ചെണ്ടമേളത്തിന്റെ അകമ്പടിയിൽ അറിയാവുന്നപോലെ  ഒരു ഡാൻസും കളിച്ചു.കൂടെ പോന്നത് ഒന്നാം സ്ഥാനവും പതിനായിരം രൂപായുമാണ് .

ആകെ ഏഴുപേരാണ് മത്സരിച്ചത്.ഒന്നാം സമ്മാനം പതിനായിരം ;രണ്ടാം സമ്മാനം ഏഴായിരം ;മൂന്നാം സമ്മാനം അയ്യായിരം ;നാലാം സമ്മാനം രണ്ടായിരം എന്നിങ്ങനെയായിരുന്നു സമ്മാന ക്രമം .ഭാര്യ ജോയിസ് ;മൂന്നു മക്കൾ :അന്ന ;അനന്യ ;അമൽ

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top