Kerala

 പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ശക്തിയാണ് മാതൃത്വം;കാമനകളെ ഭക്തിയാക്കി മാറ്റിയ മഹനീയ ജന്മമാണ് ശാരദാ ദേവിയുടേത്:വിഷ്ണുനാഥൻ നമ്പൂതിരി

Posted on

പാലാ :പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ശക്തിയാണ് മാതൃത്വം;കാമനകളെ ഭക്തിയാക്കി മാറ്റിയ മഹനീയ ജന്മമാണ് ശാരദാ ദേവിയുടേതെന്ന് :വിഷ്ണുനാഥൻ നമ്പൂതിരി:പാലാ ശ്രീരാമ കൃഷ്ണ ആശ്രമത്തിൽ ശാരദ ദേവി അനുസ്മരണം നടത്തുകയായിരുന്നു വിഷ്ണു നാഥൻ നമ്പൂതിരി.

പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ശക്തിയാണ് മാതൃത്വം.ഈശ്വരൻ എന്നത് പുരുഷനും സ്ത്രീയമായും ആരാധിക്കുമ്പോൾ  ഭാരതിയർ  മാതൃത്യത്തെ പ്രപഞ്ച ശക്തിയായി ആരാധിക്കുന്നു.മാതൃ ദൈവോ ഭവ ,പിതൃ ദൈവോ ഭവ എന്ന ഉച്ചരിക്കുമ്പോൾ മാതൃത്വത്തെയാണ്  പൂജിക്കുന്നത്.
പഠിപ്പിക്കാതെ കാര്യങ്ങൾ ഗ്രഹിക്കാൻ ശേഷിയുള്ളവരാണ് സ്ത്രീകൾ ,അതിൻ്റെ പിൻതലമുറക്കാരിയാണ് ശാരദാ ദേവി.ശാരദാദേവിയിൽ ഈശ്വര ശക്തി ഒളിഞ്ഞിരിക്കുന്നു.

ഇന്ദ്രിയങ്ങളുടെ ശക്തിയല്ല. മനസിൻ്റെ ശക്തിയല്ല. ബുദ്ധിയുടെ ശക്തിയല്ല. ആത്മശക്തിയാണ് നാം വളർത്തേണ്ടത്.നമ്മുടെ ഉള്ളിലുള്ള ആത്മശക്തിയെ വളർത്തി ,അത് സമൂഹത്തിന് ഉപയുക്തമാക്കിയതാണ് ശാരദാദേവിയുടെ മാതൃകാ ജീവിതം.ആത്മശക്തിയെ വളർത്തി കുടുംബത്തിനും പൊതു സമൂഹത്തിനും ഗുണകരമാക്കുക എന്നതാണ് ശാരദാദേവി സമൂഹത്തിന് നൽകുന്ന സന്ദേശം.ദമ്പതികളായിരുന്നെങ്കിലും ഗുരുവും ശിഷ്യയും ആയിരുന്നു.കാമനകളെ പോലും  ഭക്തിയാക്കി മാറ്റി മാതൃക പരമായ കുടുംബ ജീവിതത്തെ സമൂഹത്തിന് ഗുണകരമാക്കിയ ധന്യ ജീവിതമാണ് ശാരദാ ദേവിയുടേത്.

സ്വാമി വീത സംഗാനന്ദ മഹാരാജ് സ്വാഗതം നേർന്നു.ആശ്രമത്തിൽ പ്രത്യേക പൂജകളും;പ്രസാദ വിതരണവും നടന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version