Kerala
കേരള കോൺഗ്രസ് കുടയത്തൂർ മണ്ഡലം പ്രസിഡന്റായിരിക്കെ വാഹന അപകടത്തിൽ മരിച്ച തോമസ് മുണ്ടയ്കപ്പടവന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം കാഞ്ഞാറിൽ നടത്തി
തൊടുപുഴ :കാഞ്ഞാർ :കേരള കോൺഗ്രസ് കുടയത്തൂർ മണ്ഡലം പ്രസിഡന്റായിരിക്കെ വാഹന അപകടത്തിൽ മരിച്ച തോമസ് മുണ്ടയ്കപ്പടവന്റെ
ഒന്നാം ചരമ വാർഷിക അനുസ്മരണം കാഞ്ഞാറിൽ നടത്തി.കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൽസ് മുണ്ടയ്ക്കൽ ആദ്യക്ഷത വഹിച്ച അനുസ്മരണസമ്മേളനം പുഷ്പാർച്ചനയോടെ യു ഡി എഫ് ജില്ലാ ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ പ്രൊഫ. എം ജെ ജേക്കബ് ഉദ്‌ഘാടനം നിർവഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ എൻ ഷിയാസ് മുഖ്യപ്രഭാഷണം നടത്തി.
വിവിധ നേതാക്കളായ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുരളീധരൻ, സി പി എം ഏരിയ കമ്മിറ്റി അംഗം പി പി ചന്ദ്രൻ,കെ എൻ രാജു, തോമസ് വട്ടക്കാനാ, ജോസുകുട്ടി തുടിയൻ പ്ലാക്കൽ, ഫ്രാൻസിസ് പടിഞ്ഞാറെടത്ത്, സോമൻ എസ് നായർ,എം ഡി ഹരിബാബു,സാം ജോർജ്, ജോസ് മാത്യു, റെജി ഓടക്കൽ, കെ എ പരീത്, പി സി ജോസഫ് പുതുവീട്ടിൽ, ലൂക്കാച്ചാൻ മൈലാടൂർ, റഹീം മണിയംകാലായിൽ,
ചാണ്ടി ആനിതോട്ടം,ബാബു വലിയകുന്നത്ത്, ബിജു രാഘവൻ, ബേബി പിണക്കാട്ട്, ടോമി തുളുവനാനി,കുര്യൻ കാക്കപയ്യാനി, തങ്കച്ചൻ കുന്നേൽ, ഷിബി പനം ന്താനം, ജലാൽ കുന്തീപറമ്പിൽ, ഉബൈസ് കാഞ്ഞമടക്കൽ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ലീന സിജോ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പുഷ്പ വിജയൻ, നെസിയ ഫൈസൽ, ഷീബ ചന്ദ്രശേഖരൻ പിള്ള, സുജ ചന്ദ്രശേഖരൻ, ബിന്ദു സിബി, എൻ ജെ ജോസഫ്, ആശ റോജി, എന്നിവർ പ്രസംഗിച്ചു.