Kerala
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും നടന്നു
പാലാ :ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും 2024 ഡിസംബർ 23 തിങ്കളാഴ്ച 11 മണിക്ക് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയംത്തിൽ വച്ചു നടത്തപ്പെട്ടു. പ്രസ്തുത യോഗം . മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനകർമം നിർവഹിക്കുകയും ദയ – ചെയർമാൻ ജയകൃഷ്ണൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച്, വികാരിയും ദയ – രക്ഷധികാരിയുമായ റവ. ഫാ അഗസ്റ്റ്യൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.സംസ്ഥാന ഡിസബിലിറ്റി കമ്മിഷണറും , , എം ജി യൂണിവേഴ്സിറ്റി IUCDS ഡയറക്ടർ & പ്രൊഫസറും ദയ ട്രഷററുമായ Dr. പി. ടി. ബാബുരാജ്മുഖ്യ പ്രഭാഷണം കർമം നടത്തി.
കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി മുഖ്യ അതിഥിയായിരുന്നു.കയ്യൂർ ക്രിസ്തുരാജ് ചർച്ച് വികാരി റവ.ഫാ. ജീവൻ കദളികാട്ടിൽ ക്രിസ്മസ് സന്ദേശം പറഞ്ഞു.കടനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ . ബിന്ദു ജേക്കബ്, . ജയ്സി സണ്ണി, . ബിന്ദു ബിനു, . ഗ്രേസി, മേലുകാവ് ഗ്രാമ പഞ്ചായത്ത് മെമ്പർ . അലക്സ് T ജോസഫ്, . സണ്ണി മാത്യു വടക്കേമുളഞ്ഞിനാൽ,ജനമൈത്രി പോലീസ് മേലുകാവ് SI ശ്രീ. ഗോപൻ, ദയ – സെക്രട്ടറി ശ്രീ. തോമസ് ടി എഫ്രേം, അരവിന്ദ്,
കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ബിജോയ് ജോസഫ്, ദയ ജോയിന്റ് സെക്രട്ടറിയും റിട്ടയേർഡ് RTO (Enforcement) മായ . P. D. സുനിൽ ബാബു,
ദയ – എക്സിക്യൂട്ടീവ് മെമ്പർ സിന്ദു P നാരായണൻ,
ജനറൽ കൌൺസിൽ മെമ്പർമാരായ . ലിൻസ് ജോസഫ്, . ജോസഫ് പീറ്റർ, കടനാട് PHC പാലിയേറ്റീവ് വിഭാഗം നഴ്‌സ് . രാജി മോൾ എം. എസ്, സിസ്റ്റർ. ബീന എന്നിവർ പ്രസംഗിച്ചു. കടനാട് ഗ്രാമ പഞ്ചായത്ത് ആശ വർക്കർമാർ, 150 ൽ പരം ഭിന്നശേഷിക്കാർ എന്നിവർ പങ്കെടുത്തു.ഭക്ഷണകിറ്റ്, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റുകൾ, മുച്ചക്ര സൈക്കിൾ, വീൽ ചെയറുകൾ, ഡയലൈസർ എന്നിവ വിതരണം ചെയ്തു.