Kerala

വാർദ്ധക്യത്തിലും സേവന സന്നദ്ധനായ; അയ്യപ്പന്മാരുടെ കാവലാൾ സുകുമാരനെ ആദരിച്ചു

Posted on

 

പൊൻകുന്നം:ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യപ്പ സേവാ കേന്ദ്രത്തിൽ മണ്ഡലകാലത്ത് വർഷങ്ങളായി രാത്രി ഉറക്കളച്ചിരുന്ന് നിസ്വാർത്ഥ സേവനം നടത്തി വരുന്ന കൊച്ചിലാക്കുന്നേൽ സുകുമാരനെ ആദരിച്ചു.സേവാ കേന്ദ്രത്തിൽ 76 കാരനായ സുകുമാരൻ വൈകിട്ട് ഏഴ് മുതൽ പുലർച്ചെ അഞ്ച് വരെ നൂറു കണക്കിനു തീർത്ഥാടകർക്കും ഉറക്കളച്ച് വണ്ടി ഓടിച്ച് വരുന്ന ഡ്രൈവർമാർക്കും സേവനം അനുഷ്ഠിക്കുന്ന പോലീസ്,

എംവിഡി ഉദ്യോഗസ്ഥർക്കും നൽകാനുള്ള ചുക്ക് കാപ്പി യാതൊരു പ്രതിഫലവും വാങ്ങാതെ തയ്യാറാക്കുന്നു.ഇതിന് പുറമേ സേവനം നടത്തുന്ന സംഘാടകർക്ക്
കഞ്ഞിയും പുഴുക്കും തയ്യാറാക്കി വിതരണം ചെയ്യുന്നതും ഇദ്ദേഹം തന്നെയാണ്.വേറിട്ട ജീവിത രീതി പിന്തുടരുന്ന സുകുമാരൻ മികച്ച ഒരു കർഷകൻ കൂടിയാണ്.

തരംഗം സൗഹൃദം കൂട്ടായ്മയ്ക്ക് വേണ്ടി പ്രസിഡന്റ് ജിഷ്ണു പറപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി രതീഷ് കുമാർ നക്ഷത്ര പൊന്നാട അണിയിച്ച് ആദരിച്ചു.അയ്യപ്പ ഭക്തന്മാർക്ക് ചുക്ക് കാപ്പി വിതരണം നടത്തി.അയ്യപ്പ സേവാ കേന്ദ്രം കൺവീനർ പി പ്രസാദ്, കമ്മിറ്റി അംഗങ്ങൾ ആയ ജയപ്രകാശ് എം വി, രാമചന്ദ്രൻ കൊറ്റാരത്തിൽതരംഗം സൗഹൃദം കൂട്ടായ്മ അംഗങ്ങളായ അനൂപ് സി എസ്, സെബാൻ ജോസഫ്, ആൽബിൻ മാത്യു, ദേവസൂര്യൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version