Kerala
ഒടിയനും;തച്ചുപറമ്പനും തമ്മിൽ തൊടുപുഴ സ്റ്റാൻഡിൽ പൊരിഞ്ഞ അടി;ഒടുവിൽ ബസ്സും ജീവനക്കാരും കസ്റ്റഡിയിൽ
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകളിലെ ജീവനക്കാർ ഏറ്റുമുട്ടി. ഇന്നലെ വൈകുന്നേരമാണ് സംഭവം പാലാ- തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ഒടിയൻ, തച്ചുപറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാരാണ് പരസ്പരം ഏറ്റുമുട്ടിയത്.
സമയക്രമത്തെച്ചൊല്ലിയായിരുന്നു സംഘർഷം പോലീസെത്തി ഇവരെ പിടികൂടി ബസുകളും കസ്റ്റഡിയിലെടുത്തു. ജീവനക്കാർക്കെതിരേ കേസെടുക്കുമെന്നും ബസുകൾ കോടതിയ ഹാജരാക്കുമെന്നും എസ്‌ഐ എൻ.എസ്. റോയി പറഞ്ഞു. ബസ് സ്റ്റാൻഡിൽ സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുന്ന ജീവനക്കാർക്കെതിരേ കർശനനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.