Kerala
ഇന്നലെ സ്‌കൂട്ടർ യാത്രക്കാരി കുഴിയിൽ വീണ് കൈയൊടിഞ്ഞു:ഇന്ന് മക്കിട്ട് കുഴി നികത്തി ഷാജു തുരുത്തൻ
പാലാ :ഇന്നലെ നടന്ന ദാരുണ സംഭവത്തിൽ ആത്മ രോക്ഷം കൊണ്ട പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ഇന്ന് തന്നെ കൈക്കാശ് മുടക്കി മക്കിട്ട് അപകടകരമായ കുഴി നികത്തി.പാലാ പഴയ സ്റ്റാൻഡിൽ മെയിൻ റോഡിൽ നിന്നും റിവർവ്യൂ റോഡിലേക്ക് കയറുന്നതിന്റെ സംഗമ സ്ഥാനത്ത് വൻ കുഴികൾ രൂപപ്പെട്ടിരുന്നു.ധാരാളം ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടാറുണ്ടായിരുന്നു.
ഇന്നലെ സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ സ്‌കൂട്ടർ കുഴിയിൽ വീണ് നിയന്ത്രണം വിട്ടു മറിഞ്ഞ് കൈയ്യൊടിഞ്ഞിരുന്നു.ഇത് ടാക്സിക്കാർ ഉടനെ ചെയർമാനെ വിളിച്ചറിയിച്ചിരുന്നു.ഇന്ന് രാവിലെ തന്നെ സ്വന്തം പണം മുടക്കി മക്ക് കൊണ്ടുവരികയും അപകടാവസ്ഥയിലുള്ള കുഴികൾ നികത്തുകയും ആയിരുന്നു .ജോസുകുട്ടി പൂവേലിൽ;ഇ കെ ബിനു;സോണി പ്ലാക്കുഴിയിൽ;പി സാജൻ.വിപിൻ മൂഴിപ്ലാക്കൽ എന്നിവർ സന്നിഹിതരായിരുന്നു.