Kerala

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു കൊണ്ട് ക്രിസ്തുമസ് ആഘോഷം

പാലാ :വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ദിദിന സഹവാസ ക്യാമ്പും ക്രിസ്തുമസ് ആഘോഷവും നടന്നു. ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ക്യാമ്പ് പതാക ഉയർത്തി. എം പി ടി എ പ്രസിഡന്റ് ശ്രീമതി രജി സുനിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനത്ത് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു. കുടക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജിൻസി കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു. കരൂർ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളായ ഉഷ, ശാന്ത എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ക്രിസ്തുമസ് സമ്മാനം നൽകുകയും ചെയ്തു. നാടിന്റെ വിളക്കാണ് ഹരിത കർമ്മ സേനാംഗങ്ങളെന്നും അവർ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ. പറഞ്ഞു. ഇവരെ ആദരിക്കുന്നത് വഴി വലവൂർ ഗവൺമെന്റ് യുപി സ്കൂൾ സമൂഹത്തിന് വളരെ വലിയൊരു സന്ദേശമാണ് കൈമാറുന്നതെന്നും അവരുടെ നിശബ്ദ സേവനത്തെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാൻ ഇത് കാരണമാകുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം അഭിപ്രായപ്പെട്ടു.

തുടർന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ജിൻസി കുര്യാക്കോസ് കുട്ടികൾക്ക് ലിംഗാവബോധബോധവൽക്കരണ സംവാദത്തിലേർപ്പെട്ടു. എതിർലിംഗ ബഹുമാനവും തിരിച്ചറിവും കൗമാരപ്രായക്കാരെ വ്യക്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇന്നത്തെ കൗമാരത്തെ വഴിതെറ്റിക്കുന്ന എതിർലിംഗ അറിവുകളും സമീപന രീതികളും ശരിയായ രീതിയിൽ എത്തിക്കാൻ തടസ്സമായി നിൽക്കുന്ന സോഷ്യൽ മീഡിയയുടെ സ്വാധീനവും മൊബൈൽ ഉപയോഗവും എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് സൈക്കോളജിസ്റ്റ് ഡൽനാ മരിയയുടെ അവബോധന ക്ലാസ്സും ഇതിനോടനുബന്ധിച്ച് നടന്നു.
ഇന്നത്തെ അത്യാധുനിക ജീവിതശൈലിയിലേക്ക് എത്തുന്നതിന് മുമ്പ് പൂർവികർ കടന്നുവന്ന വഴികളിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു പ്രദർശനം സ്കൂൾ ഹാളിൽ തുടർന്ന് നടന്നു. ഉരൽ, വെറ്റിലക്കിണ്ണം, നുകവും കലപ്പയും, കൽഭരണികൾ, ഉറി, മരപ്പാത്തികൾ , അടപലക, കോയിൻബോക്സ്, പഴയകാല നാണയങ്ങൾ എന്നിവ കുട്ടികൾക്ക് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ചരിത്രകാലത്തേക്ക് ഒരു എത്തിനോട്ടം ആയി മാറി.

ജീവിത നൈപുണികൾ അതിജീവനത്തിന് അത്യന്താപേക്ഷിതമാണെന്ന സന്ദേശം, സരസമായ വാക്ധോരണി കൊണ്ടും കഥകളിലൂടെയും കളികളിലൂടെയും സംവദിച്ച് കൈമാറിയ അധ്യാപക ശ്രേഷ്ഠൻ ജോസ് രാഗാദ്രിയുടെ മോട്ടിവേഷൻ ക്ലാസ്സ് സവിശേഷ ശ്രദ്ധ ആകർഷിച്ചു. ഗാർഡനിംഗ്, ക്ലീൻ ആന്റ് നീറ്റ് കാമ്പസ് , കൃഷി പാഠങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, ക്രിസ്മസ് ആഘോഷം തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top