Kerala
അൽഫോൻസാ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലാ ജനറൽ ആശുപത്രിയും പരിസരവും ശുചിയാക്കി;ക്ഷയ രോഗ വിരുദ്ധ പ്രതിജ്ഞയും ചൊല്ലി
പാലാ :അൽഫോൻസാ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലാ ജനറൽ ആശുപത്രിയും പരിസരവും വൃത്തിയാക്കി.രാവിലെ പരിസര ശുചിത്വം പാലിക്കുക ;കുടിവെള്ളം ശുദ്ധമായതു മാത്രം ഉപയോഗിക്കുക ;പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം പാടില്ല തുടങ്ങിയ പ്ലക്കാർഡുകളും ഉയർത്തി ജാഥയായി വന്ന വിദ്യാർത്ഥിനികൾ ക്ഷയ രോഗ വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
സിസ്റ്റൻ ജെയ്മി അബ്രാഹം , ഡോക്ടർ റോസ് മേരി ഫിലിപ്പ് , ‘സിന്ധു പി നാരയണൻ ആർ എം ഒ; ഡോ: രേഷ്മ,കുഞ്ഞബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.ക്ഷയരോഗ വിരുദ്ധ പ്രതിജ്ഞയ്ക്കു ശേഷം 50 ഓളം വരുന്ന വിദ്യാർത്ഥിനികൾ കൊണ്ടുവന്ന പണിയായുധങ്ങളുമായി ആശുപത്രിയും പരിസരവും വൃത്തിയാക്കി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ