പാലാ :വീട്ടിൽ നിന്ന് ധൈര്യവും പ്രോത്സാ ഹനവും പിന്തുണയും സ്നേഹവും നേടി പ്രശ്നങ്ങളെ ധീരമായി നേരിടാനും കടമകൾ ഏറ്റെടു ക്കാനും ആത്മ വിശ്വാസം നേടി മനസിനെ സന്നദ്ധമാക്കണമെന്ന് മോട്ടി വേഷൻ പ്രൊമോട്ടർ കെ. എസ്. സദാശിവൻ നായർ.
രാമപുരം മാർ അഗസ്തിനോസ് കോളേജിലെ NSS യുണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ രണ്ടാം ദിവസം ക്യാമ്പ് അംഗങ്ങളെ ലഹരി വ്യാപനംതുടങ്ങിയ സാമൂഹ്യ തിന്മകൾ ക്കെതിരെ പോരാടാൻ പ്രാപ്തരാക്കുന്ന തിനുള്ള മോട്ടിവേഷൻ ക്ലാസ് നയി ക്കുകയായിരുന്നു അദ്ദേഹം.