Kottayam

കരൂർ പഞ്ചായത്തിൽ ഒരുകോടി രണ്ട് ലക്ഷം (102 ലക്ഷം) രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ

കരൂർ പഞ്ചായത്തിൽ ഒരുകോടി രണ്ട് ലക്ഷം (102 ലക്ഷം) രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു : രാജേഷ് വാളിപ്ളാക്കൽ.കുടിവെള്ളം, ശുചിത്വം, ആരോഗ്യമേഖലകൾക്ക് മുൻഗണന. കരൂർ :-ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിൽ 2024- 25 സാമ്പത്തിക വർഷം ഒരുകോടി 2 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇപ്പോൾ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമേയാണ് ഇത്.അന്തിനാട് ഈസ്റ്റ് വാർഡിൽ അമ്പാട്ട് ഭാഗം പൊതു കിണറിനും, ലക്ഷംവീട് കോളനി പഞ്ചായത്ത് കിണറിനും സംരക്ഷണഭിത്തിയും മൂഡിയും നിർമ്മിക്കാൻ അഞ്ച് ലക്ഷം, കുടക്കച്ചിറ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിട നിർമ്മാണത്തിന് വിഹിതം നൽകൽ പത്ത് ലക്ഷം, പൈങ്കുളം ചെറുകര സെൻറ്. ആൻറണീസ് സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണത്തിന് പന്ത്രണ്ട് ലക്ഷം, കവറുമുണ്ട ചെക്ക് ഡാം റോഡ് സംരക്ഷണ ഭിത്തി നിർമ്മാണം അഞ്ച്ലക്ഷം, കോടൂർക്കുന്ന് എസ്.സി കോളനി റോഡിന് ക്രാഷ് ബാരിയർ നിർമ്മിക്കുന്നതിന് പത്തുലക്ഷം ,കരൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് പത്തുലക്ഷം പ്രവിത്താനം സെൻ്റ് മൈക്കിൾ സ് ഹയർ സെക്കൻഡറി സ്കൂളില് ടോയ്ലറ്റ് നിർമ്മാണത്തിന് പതിനഞ്ച് ലക്ഷം, മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിക്ക് മോട്ടോറും അനുബന്ധസാമഗ്രികളും സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം, മുണ്ടാങ്കൽ സ്കൂൾ ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിന് മൂന്നര ലക്ഷം, പുന്നത്താനം എസ്. സി കോളനി അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് ലക്ഷം,

കരൂർ പ്രൈമറി ഹെൽത്ത് സെൻറർ കെട്ടിട നിർമ്മാണത്തിന് അധിക വിഹിതം നൽകൽ പത്ത് ലക്ഷം,വലവൂർ വോളിബോൾ കോർട്ടിന് സംരക്ഷണവേലി നിർമ്മാണത്തിന് അഞ്ച് ലക്ഷം, അന്തീനാട് ചൈതന്യ കുടിവെള്ള പദ്ധതി നവീകരണത്തിന് ഏഴര ലക്ഷം എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിന് പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർക്ക് കർശന നിർദേശം നൽകിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു.

ഭരണങ്ങാനം – കരൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവിത്താനം പള്ളി – മലങ്കോട് – അന്തിനാട് റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top