പാലാ: ഇടനാട് സർവ്വീസ് സഹകരണ ബാങ്കിനെ ഇനി നയിക്കുക പഴയ കാല കമ്യൂണിസ്റ്റ് നേതാവ് ഉഴവൂർ പി.കെ യുടെ മകൻ സുനിൽ.
ഇന്ന് രാവിലെ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ പാർട്ടി നിർദ്ദേശിച്ച സുനിലിനെ ഔദ്യോഗികമായി തന്നെ അംഗങ്ങൾ അംഗീകരിച്ചു. വൈസ് പ്രസിഡണ്ടായി സി.പി.ഐ നേതാവ് സജിയേയും യോഗം തെരെഞ്ഞെടുത്തു.
മുൻ പ്രസിഡണ്ട് ജയകുമാർ തുടങ്ങി വച്ച നിക്ഷേപ സൗഹൃദ പാതയിലായിരിക്കും താൻ മുന്നേറുകയെന്ന് സുനിൽ കോട്ടയം മീഡിയയോട് പറഞ്ഞു.