Kerala

ഇരവിപേരൂർ പഞ്ചായത്തിലെ മണ്ണേ ട്ട് പാടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ കേരള കോൺഗ്രസ് രണ്ടാം ഘട്ട സമരം തുടങ്ങി 

Posted on

തിരുവല്ല :രണ്ടാംഘട്ട സമരപരിപാടിയുമായി കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി തിരുവല്ല ഇരവിപേരൂർ വെള്ളപ്പൊക്ക ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇരവിപേരൂർ നെല്ലാട് വള്ളംകുളം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഇരവിപേരൂർ പഞ്ചായത്തിലെ മണ്ണേ ട്ട് പാടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി തുടങ്ങിവെച്ച സമരപരിപാടികളുടെ രണ്ടാംഘട്ടത്തിന് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ഒപ്പ് ശേഖരണം നടത്തി തുടക്കം കുറിച്ചു.

പ്രസ്തുത ഒപ്പ് ശേഖരണ പരിപാടി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ റോയി ചാണ്ട പിള്ള ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം പ്രസിഡന്റ് എബി പ്രയാറ്റു മണ്ണിൽ അധ്യക്ഷത വഹിച്ചു വെള്ളപ്പൊക്ക ദുരിതത്തിന്റെ ഫലമനുഭവിക്കുന്ന ആളുകളെ മണ്ണേട്ട് പാടം നികത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബോധ്യപ്പെടുത്തുവാനും ബന്ധപ്പെട്ട വകുപ്പുതല മന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് നിവേദനം സമർപ്പിക്കുന്നതിലേക്കായി ദുരിതബാധിതരുടെ ഒപ്പ് ശേഖരിക്കുകയും ചെയ്തു.

നിരന്തരം പരിസ്ഥിതിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിനെതിരെ ജനങ്ങൾ ശക്തമായി മുന്നിട്ടിറങ്ങണമെന്നും ആളുകളെ ആഹ്വാനം ചെയ്തു പ്രസ്തുത ഒപ്പ് ശേഖരണ പരിപാടിയിൽ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് അനീഷ് വി ചെറിയാൻ കുറ്റിയിൽ, ബ്ലോക്ക് മെമ്പർ എൽസ തോമസ്, പി സി ആൻഡ്രൂസ് പുറത്തുമുറിയിൽ, സാബു കുന്നുംപുറത്ത്, എസ് കെ പ്രദീപ് കുമാർ, പ്രേം സാഗർ, രഞ്ജി തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version