Kerala
കുടുംബക്ഷേമ കേന്ദ്രത്തിൻ്റെ മുറ്റത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ച് മൂടിയ സംഭവം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി ജെ പി
മൂന്നിലവ്:കളത്തുക്കടവ് കുടുംബക്ഷേമ കേന്ദ്രത്തിൻ്റെ മുറ്റത്താണ് കെട്ടിടത്തിൻ്റെ മുറ്റം ടൈൽ പാകിയതിൻ്റെ മറവിൽ , ഇവിടെ സ്ഥാപിച്ചിരുന്ന MCF ൽ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുഴിച്ച് മൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ, മാസങ്ങൾക്ക് ശേഷം മണ്ണ് മാറ്റി പരിശോധന നടത്തിയപ്പോൾ ചാക്ക് കണക്കിന് മാലിന്യങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്.
പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ വലിയ തോതിൽ ബോധവത്ക്കരണവും പ്രചാരണവും നടക്കുന്ന ഇക്കാലത്ത് ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ട എല്ലാവരേയും മാതൃകാപരമായി ശിക്ഷിക്കണമെന്ന് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ശ്രീ : ദിലീപ് മൂന്നിലവ് ആവശ്യപ്പെട്ടു.